| Friday, 9th March 2018, 3:42 pm

'എന്റെ വ്യക്തി സ്വാതന്ത്ര്യത്തെ എത്രനിസാരമായാണ് നിങ്ങള്‍ കണ്ടത്' തന്റെ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് അനുഷ്‌ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാളി ടാബ്ലോയിഡ് പബ്ലിഷ് ചെയ്ത തന്റെ അഭിമുഖം കെട്ടിച്ചമച്ചതാണെന്ന് നടി അനുഷ്‌കാ ശര്‍മ്മ. ട്വിറ്ററിലൂടെ അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് അനുഷ്‌ക പത്രത്തിന്റെ നിലപാടിനെതിരെ രംഗത്തുവന്നത്.

“@Ei_Samay പോലുള്ള മഹത്തായ പ്രസിദ്ധീകരണം തീര്‍ത്തും കെട്ടിച്ചമച്ച എന്റെ അഭിമുഖം നല്‍കിയതുകണ്ട് ഞെട്ടിപ്പോയി. അവരുമായി, അല്ലെങ്കില്‍ ഒരാളുമായും എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ എത്ര നിസാരമായാണവര്‍ കാണുന്നതെന്നാണ് ഇത് കാണിക്കുന്നത്.” എന്നായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്.

വിരാട് കൊഹ്ലിയുമായുള്ള പ്രണയ കാലത്തു തന്നെ തന്റെ വ്യക്തി ജീവിതം എന്റര്‍ടൈന്‍മെന്റിനുള്ള വിഷയമാക്കാന്‍ താല്‍പര്യമില്ലെന്ന് അനുഷ്‌ക വ്യക്തമാക്കിയിരുന്നു.

2017 ഡിസംബര്‍ 11നാണ് ഇരുവരും വിവാഹിതരായത്.

“മൈ വണ്‍ ആന്റ് ഓണ്‍ലി” എന്ന കാപ്ഷനോടെ അനുഷ്‌കയെ ആലിംഗനം ചെയ്തുകൊണ്ടു നില്‍ക്കുന്ന ഒരു ഫോട്ടോ വിരാട് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചയ്തിരുന്നു. ഈ ചിത്രം വൈറലായതിനു പിന്നാലെയാണ് അനുഷ്‌കയുടേതെന്ന തരത്തില്‍ ടാബ്ലോയ്ഡില്‍ അഭിമുഖം വന്നത്.

ഫോട്ടോ ആസൂത്രിതമായി പ്ലാന്‍ ചെയ്തതല്ലെന്ന് അനുഷ്‌ക പറഞ്ഞുവെന്ന തരത്തിലായിരുന്നു അഭിമുഖം വന്നത്.

Latest Stories

We use cookies to give you the best possible experience. Learn more