| Friday, 8th December 2017, 11:32 am

കുടുംബസമേതം ഇറ്റലിയിലേക്ക് പറന്ന് വിരാടും അനുഷ്‌കയും; വിവാഹം ഡിസംബര്‍ 12ന് എന്ന് ദേശീയ മാധ്യമങ്ങള്‍; ഡിസൈനര്‍ മുതല്‍ ഫോട്ടോഗ്രാഫര്‍ വരെ എല്ലാം റെഡി

എഡിറ്റര്‍

മുംബൈ: സംഗതി വിവാഹ വാര്‍ത്തകളൊക്കെ നിരസിച്ചെങ്കിലും വിരാട്-അനുഷ്‌ക വിവാഹം വെറും കിംവദന്തികളല്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ പറയുന്നത്. കുടുംബ സമേതം അനുഷ്‌ക മുംബൈ വിട്ടതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. ഇന്നലെ രാത്രിയോടെയാണ് അനുഷ്‌ക അച്ഛനും അമ്മയ്ക്കുമൊപ്പെ ഇറ്റലിയിലെ മിലാനിലേക്ക് വിമാനം കയറിയത്.

ദല്‍ഹിയില്‍ നിന്നും വിരാടും വിദേശത്തേക്ക് പറന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ക്യാമറ കണ്ണുകളില്‍ നിന്നും ഒഴിഞ്ഞു മാറിയാണ് അനുഷ്‌ക വിമാന താവളത്തിലേക്ക് പ്രവേശിച്ചത്. പിന്നാലെ എത്തിയ അച്ഛന്‍ അജയ് കുമാര്‍, അമ്മ അഷിമ, സഹോദരന്‍ കര്‍ണേഷ് വലിയ ബാഗുകളുമായാണ് വന്നത്. ഇതും സംശയത്തിന് കാരണമായിട്ടുണ്ട്.


Also Read: ‘തൊപ്പി ധരിച്ചവരുടെയും താടിക്കാരുടെയും’ എണ്ണം കുറച്ചു കൊണ്ടു വരണം; വര്‍ഗ്ഗീയ പ്രസ്താവനയുമായി ഗുജറാത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശൈലേഷ് സുട്ട


ഡിസംബര്‍ 12 നായിരിക്കും ഇരുവരുടേയും വിവാഹം എന്നാണ് കിംവദന്തികള്‍ പറയുന്നത്. അനുഷ്‌കയുടെ വക്താവ് വാര്‍ത്തകള്‍ നിരസിച്ചെങ്കിലും കല്യാണത്തിനായി ഫോട്ടോഗ്രാഫറേയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനുഷ്‌കയുടെ വീട്ടിലെത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബാന്ദ്രയിലെ കോടതിയില്‍ ജനുവരി 4ന് വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്നും ഇതിനുള്ള നടപടികള്‍ അനുഷ്‌ക ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രശസ്ത ഡിസൈനറായ സബ്യസച്ചി മുഖര്‍ജി കഴിഞ്ഞ ആഴ്ച്ച അനുഷ്‌കയുടെ വീട്ടിലെത്തിയത് വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യാനായിരുന്നു എന്നാണ് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more