ബോളിവുഡിന് നേരേ വീണ്ടും സംവിധായകന്‍ അനുരാഗ് കശ്യപ്. ബോളിവുഡിലെ സിനിമാ പ്രൊമോഷനുകള്‍ പാഴ്‌ചെലവാണെന്നും അര്‍ത്ഥ ശ്യൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. കോമള്‍ നഹ്തയുമായുള്ള പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ബോളിവുഡിലെ സിനിമാ പ്രൊമോഷനുകള്‍ വലിയ പാഴ്‌ചെലവാണ്. പ്രമോഷനുകള്‍ക്ക് ഒക്കെ ഒരു പരിധി വേണം. സൗത്ത് ഇന്ത്യയിലെ പ്രൊമോഷനുകള്‍ക്ക് ഒരു പരിധിയിട്ടുണ്ട്. അത് ഇവിടെയും നടപ്പിലാക്കണം. ഇവിടെ വലിയ രീതിയില്‍ സിനിമയെ പ്രൊമോഷന്‍ ചെയ്യാന്‍ കഴിയുന്നവര്‍ അത് ചെയ്യും, അപ്പോള്‍ ചെറിയ സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകും,’ അനുരാഗ് കശ്യപ് പറയുന്നു.
ഇവിടെ വളരെ കുറച്ച് തിയേറ്ററുകള്‍ മാത്രമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നുവെന്നും അന്ന് മൗത്ത് പബ്ലിസിറ്റിയാണ് കൂടുതല്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ജാപ്പനീസ് അനിമേഷന്‍ ഡീമന്‍സ്ലയര്‍ ഇവിടെ വിജയിക്കുന്നതെന്നും എഫ്.വണ്‍ ഇന്ത്യയില്‍ വിജയിച്ചത് ബ്രാഡ് പിറ്റ് ഇവിടെ വന്ന് സിനിമ പ്രൊമോഷന്‍ ചെയ്തത് കൊണ്ടല്ലെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഒരു മുന്‍നിര നടന് നേരിട്ട് മെസേജ് അയച്ചതിന് താരത്തിന്റെ ഏഴ് മാനേജര്‍മാര്‍ തന്നെ ശാസിച്ച കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ബോളിവുഡിലെ താരങ്ങളുടെ അപ്രമാദിത്വത്തിനെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയ അനുരാഗ് കശ്യപ് അടുത്തിടെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു.
Content highlight: Anurag Kashyap says Bollywood movie promotions are a waste of money