| Monday, 25th August 2025, 6:01 pm

സ്‌ക്രിപ്റ്റ് തരുമ്പോള്‍ അത് എന്താണെന്ന് പോലും അറിയില്ല; മൂന്നാമത്തെ ടേക്കിലും ഞാന്‍ ഒരുപോലെയാണ് അഭിനയിച്ചത്: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ ഓഡിഷനെ കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന്റെ ഓഡിഷന് മുമ്പ് താന്‍ ഒരു ക്യാമറയുടെയും മുമ്പില്‍ ഫേസ് ചെയ്തിട്ടില്ലെന്നും ഒരു വീഡിയോ പോലും താന്‍ ചെയ്തിട്ടില്ലെന്നും അനുപമ പറയുന്നു. തന്റെ ഫോട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ വളരെ പുതിയൊരാളായിരുന്നു. അതുപോലെ ക്യാമറയുടെ മുന്നില്‍ അഭിനയിക്കുക, ഒരു ഓഡിഷന്‍ ഫേസ് ചെയ്യുക എന്നതൊക്കെ എനിക്ക് വളരെ പുതിയ കാര്യമായിരുന്നു. അവര്‍ സ്‌ക്രിപ്റ്റ് തരുമ്പോള്‍ എനിക്ക് സ്‌ക്രിപ്റ്റ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. അവര്‍ എനിക്ക് തിരക്കഥ തന്നു. എന്നിട്ട് എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ അഭിനയിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് ചെയ്യുമ്പോള്‍ ഞാന്‍ വളരെ കോണ്‍ഷ്യസായിരുന്നു.

ഈ ഓഡിഷന് മുമ്പ് എന്തെങ്കിലും ഒന്ന് സ്‌റ്റേജില്‍ വെച്ച് ഞാന്‍ ചെയ്തത് ഒരു ഡ്രാമയില് അഭിനയിച്ചതാണ്. ഡ്രാമയില്‍ നമ്മളെന്താ പറയുക, മുമ്പോട്ട് വന്നിട്ട് ഡയലോഗ് പറയും. അത് തന്നെയാണ് ഞാന്‍ ഇവിടെയും ചെയ്തത്. അവര്‍ എന്റെയടുത്ത് പറഞ്ഞു അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന്. അടുത്ത പ്രാവശ്യവും ആക്ഷന്‍ പറഞ്ഞു, ഞാന്‍ അങ്ങനെ തന്നെ ചെയ്തു. മൂന്നാമത്തെ പ്രാവശ്യവും ഞാന്‍ അങ്ങനെ തന്നെ ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു. ഓക്കെ ഓക്കെ ഗുഡ് എന്ന്,’ അനുപമ പരമേശ്വശരന്‍ പറയുന്നു.

പ്രേമം

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം 2015നാണ് റിലീസ് ചെയ്തത്. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിങ്ങനെ പുതുമുഖങ്ങള്‍ ആയിരുന്നു അന്ന് സിനിമയില്‍ അഭിനയിച്ചത്. സിനിമ ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററായിരുന്നു.

Content highlight: Anupama Parameswaran talks about her first audition in premam

We use cookies to give you the best possible experience. Learn more