പ്രേമം എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണെന്ന തുറന്ന് പറച്ചിലിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടി അനുപമ പരമേശ്വരന്റെ വാക്കുകളെ ചുറ്റിപ്പറ്റി നടക്കുന്നത്.
ചെറുപ്പം മുതൽ സൈബർ ബുള്ളിയിങ് നേരിട്ടിട്ടുള്ള തനിക്ക് ഇപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയെന്നും, നെഗറ്റീവ് പ്രതികരണങ്ങൾ ഭയന്ന് പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കുകയാണ് താരം. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ചെറുപ്പം മുതൽ സൈബർ ബുള്ളിയിങ് നേരിട്ടിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഇപ്പോൾ താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തീരുമാനിച്ചതെന്നും നടി അനുപമ പരമേശ്വരൻ. താൻ പറയുന്ന കാര്യങ്ങൾക്ക് വലിയ രീതിയിൽ നെഗറ്റീവ് പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് അറിയാമെങ്കിലും അതുകൊണ്ട് പിന്നോട്ടുപോകാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കി.
അനുപമ പരമേശ്വരൻ. Photo. Screengrab/ I am dhanya vama/ Youtube.com
‘എന്നെപ്പോലെ കുറച്ചെങ്കിലും പവർ ഉള്ള ഒരാൾ ഇത് തുറന്ന് പറഞ്ഞില്ലെങ്കിൽ വേറെ ആരാണ് പറയുക. എനിക്ക് പറ്റിയ മണ്ടത്തരത്തെക്കുറിച്ച് ഞാൻ തുറന്ന് സംസാരിച്ചില്ലെങ്കിൽ മറ്റാര് വന്ന് പറയും. ആ കുറ്റബോധമാണ് എന്നെ ഇന്ന് ഇതേക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചത്,’ അനുപമ പറഞ്ഞു.
താൻ പറയുന്ന കാര്യങ്ങൾക്കെതിരെ 90 ശതമാനം പേരും നെഗറ്റീവായി സംസാരിക്കുമെന്ന് അറിയാമെങ്കിലും, ബാക്കിയുള്ള 10 ശതമാനം ആളുകൾക്കുവേണ്ടി അതെല്ലാം കേൾക്കാൻ താൻ തയ്യാറാണെന്നും അനുപമ വ്യക്തമാക്കി.
’90 ശതമാനം ആളുകളും എനിക്കെതിരെ നെഗറ്റീവായി സംസാരിക്കുമെന്ന് എനിക്കറിയാം. പക്ഷേ ആ 10 ശതമാനം ആളുകൾക്ക് വേണ്ടി 90 ശതമാനം നെഗറ്റീവ് കേൾക്കാൻ ഞാൻ തയ്യാറാണ്. അതെനിക്ക് പ്രശ്നമല്ല. കാരണം ഇതിന്റെ ഗൗരവം എനിക്ക് നന്നായി അറിയാം,’താരം കൂട്ടിച്ചേർത്തു.
അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube/ Instagram
നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലും ജീവിതത്തിലെ അവസാനിച്ച അധ്യായത്തിൽ നിന്ന് പുറത്തുകടന്ന് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്നായിരുന്നു അനുപമ പറഞ്ഞത്. ഇനി ഭയമില്ലാതെ സ്വന്തം ശബ്ദത്തോടെ ജീവിതതെ തെരഞ്ഞെടുക്കുമെന്നും സമാധാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും തിരിച്ചെത്തുകയാണെന്നും താരം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Content Highlight: Anupama Parameswaran opens up about not being afraid of cyberbullying and the narcissistic abuse she experienced