വായിച്ച തിരക്കഥയും സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്ന് ജാനകി. v v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയെ കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ അനുപമ പറഞ്ഞിരുന്നു.
പ്രവീണ്‍ നാരയണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനുപമ. വിജയ പരാജയങ്ങളെക്കാളും തന്നെ വിഷമിപ്പിച്ചത് ആ വ്യത്യാസങ്ങളായിരുന്നുവെന്ന് നടി പറയുന്നു.
‘പക്ഷേ അത് സിനിമയ്ക്ക് ആവശ്യവുമായിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. എന്തൊക്കെ പറഞ്ഞാലും സിനിമ ഒരു സംരംഭമാണ്. അനുപമ പരമേശ്വരന്റെ സിനിമയ്ക്ക് വിപണി മൂല്യം കിട്ടാന്‍ മലയാളത്തില്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. എന്റെ ഒരു സിനിമ റിലീസാകുമ്പോള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ചിലപ്പോള്‍ എന്റെ വീട്ടുകാരുണ്ടാകും, സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന കുറച്ച് പ്രേക്ഷകരുമുണ്ടാകും,’ അനുപമ പറയുന്നു.
കൊമേഴ്ഷ്യല്‍ വിജയത്തെക്കാളും തന്റെ കഥാപാത്രത്തിന് പൂര്‍ണത കിട്ടാത്തതാണ് തന്നെ വിഷമിപ്പിച്ചതെന്നും സിനിമയ്ക്ക് വന്ന ചില കമന്റുകള്‍ സങ്കടപ്പെടുത്തിയെന്നും അനുപമ പറഞ്ഞു. തന്റെ തീരുമാനങ്ങളെപ്പറ്റിയോ താന്‍ തെരഞ്ഞെടുത്ത സിനിമകളെപ്പറ്റിയോ ഒന്നും ഇതുവരെ മാതാപിതാക്കള്‍ കുറ്റം പറഞ്ഞിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ചില സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ അവര്‍ക്ക് വിഷമം വരാറുണ്ട്. ആളുകള്‍ എന്നെ പറ്റി മോശം പറഞ്ഞപ്പോഴും വിഷമിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടു പോകാനുള്ള പൂര്‍ണ ഉത്തരവാദിത്വം അവര്‍ എനിക്ക് തന്നെയാണ് നല്‍കിയത്. എനിക്കുവേണ്ടി അവര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല,’ അനുപമ പറഞ്ഞു.
Content highlight: Anupama Parameswaran on the movie Janaki Vs State of Kerala