പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയേ ആരും മറന്നിട്ടുണ്ടാകില്ല. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന് ശേഷം തെലുങ്ക് സിനിമകളില്‍ ഭാഗമായിരുന്ന നടി പിന്നീട് അവിടുത്തെ ഒരു താരമായി വളര്‍ന്നുവന്നു.
അനുപമേയുടേതായി ഇന്ന് റിലീസാകുന്ന ചിത്രമാണ് പര്‍ദ്ദ. ചിത്രത്തില്‍ ദര്‍ശന രാജേദ്രനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ഇപ്പോള്‍ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയാണ് അനുപമ. താന്‍ മുഖം കവര്‍ ചെയ്ത് ഒരുപാട് തിയേറ്ററുകളില്‍ പോയി സിനിമ കണ്ടിട്ടുണ്ടെന്ന് നടി പറയുന്നു.
‘ഞാന്‍ ഹൈദരബാദില്‍ ഒരുപാട് തിയേറ്ററുകളില്‍ പര്‍ദ്ദ പോലത്തെ വസ്ത്രമൊക്കെ ഇട്ടിട്ട് പോകാറുണ്ട്. ആളുകള്‍ കാണാതിരിക്കാന്‍. ആളുകളെ കാണുമ്പോള്‍ ഞാന്‍ ഭയങ്കര ആങ്ക്ഷ്യസ് ആകും. ആളുകള്‍ എന്റെ ഇന്‍സ്റ്റാഗ്രാമിലെ ഒരു പേഴ്‌സണാലിറ്റിയോ, അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ഇവെന്റിന് വരുമ്പോള്‍ പ്രൊമോഷനിരിക്കുന്ന പേഴ്‌സണാലിറ്റിയോ വെച്ചിട്ടാകും എന്നെ ജഡ്ജ് ചെയ്യുക. അതുകൊണ്ട് ഞാന്‍ നല്ല എനര്‍ജറ്റിക്കാണെന്ന് വിചാരിക്കും. എന്റെ എനര്‍ജി ഞാന്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മാത്രമേ ഉള്ളു.
അല്ലാത്ത സമയം ഞാന്‍ വളരെ പ്രൈവറ്റായിട്ട് വളരെ നിശബ്ദമായിട്ടിരിക്കുന്നയാളാണ്. എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ ഇതാണ് ആള്‍ എന്ന് ചിലപ്പോള്‍ മനസിലാകും. ഞാന്‍ പല സിനിമകള്‍ക്കും അങ്ങനെ പോയിട്ടുണ്ട്. തെലുങ്കിലേ കുറേ സിനിമകള്‍ മാസ് ഓഡിയന്‍സിന്റ കൂടെയിരുന്നു കാണാന്‍ വേണ്ടി അങ്ങനെ ഡ്രസ് ചെയ്ത് പോയിട്ടുണ്ട്.
പവന്‍കല്യാണ്‍ഗാരുവിന്റെ സിനിമ, അതുപോലെ ഹാപ്പി ഡേയ്‌സിന്റെ റീറിലീസിനൊക്കെ ഞാന്‍ പര്‍ദ്ദ ദുപട്ടയൊക്ക ഇട്ട് പോയിട്ടുണ്ട്’അനുപമ പരമേശ്വരന്‍ പറയുന്നു.
Content Highlight: Anupama parameshwaran says that she has gone to many theaters and watched movies with her face covered