| Saturday, 15th August 2026, 6:37 pm

ചുരിദാറില്‍ എന്നെ കണ്ടപ്പോള്‍ വൈഫ് മെറ്റീരിയലെന്ന് പറഞ്ഞു, പിന്നീട് നമ്മള്‍ ഏത് ഡ്രസ് ഇടണമെന്ന് വരെ അയാള്‍ തീരുമാനിക്കും: അനുപമ പരമേശ്വരന്‍

അമര്‍നാഥ് എം.

വലിയൊരു ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തുകടന്നെന്ന അനുപമ പരമേശ്വരന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നാര്‍സിസിസ്റ്റിക് അബ്യൂസായിരുന്നു പലപ്പോഴും താന്‍ നേരിട്ടതെന്നും അതില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രയാസപ്പെട്ടെന്നും താരം പറയുന്ന അഭിമുഖവും ഇതിന് പിന്നാലെ ചര്‍ച്ചയായി.

ഈ റിലേഷന്‍ഷിപ്പ് കാരണം തന്റെ ആരോഗ്യം വരെ മോശം അവസ്ഥയിലായെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് താന്‍ പഴയ സ്ഥിതിയിലേക്കെത്തിയതെന്നും അനുപമ പറഞ്ഞിരുന്നു. പല രാത്രികളിലും ഉറക്കമില്ലായിരുന്നെന്നും അതെല്ലാം വല്ലാതെ അഫക്ട് ചെയ്തിരുന്നെന്നും താരം പറഞ്ഞു. നമ്മള്‍ പോലുമറിയാതെ നമ്മളുടെ ജീവിതത്തിലെ പല അധികാരവും സ്വന്തമാക്കുന്നവരാണ് നാര്‍സിസിസ്റ്റിക് സ്വഭാവക്കാരെന്നും അനുപമ പറയുന്നു.

അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube

വസ്ത്രധാരണം മുതല്‍ എന്ത് കഴിക്കുന്നു എന്ന് വരെ ഇവരായിരിക്കും തീരുമാനിക്കുകയെന്നും അതെല്ലാം വളരെ വൈകിയാണ് തിരിച്ചറിയുകയെന്നും താരം പറഞ്ഞു. തന്റെ കാര്യത്തില്‍ പോലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നെന്നും അതില്‍ നിന്ന് പുറത്തുകടന്നത് പ്രയാസപ്പെട്ടാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോള്‍ നമ്മള്‍ ജീന്‍സും ടോപ്പും ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് കരുതുക. അതിലാണ് നമ്മള്‍ കംഫര്‍ട്ടായിരിക്കുക. എന്നാല്‍ ഒരു ദിവസം ചെയ്ഞ്ചിന് വേണ്ടി നമ്മള്‍ ചുരിദാറിട്ടു. അത് കാണുമ്പോള്‍ ‘ഓ ബേബീ, നീ ചുരിദാറില്‍ എന്ത് സുന്ദരിയാണ്, പക്കാ വൈഫ് മെറ്റീരിയലാണ്’ എന്ന് പറഞ്ഞ് നമ്മളെ കണ്‍വിന്‍സ് ചെയ്യും.

അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube

പിന്നീട് ആ ഒരു ചുരിദാര്‍ രണ്ടായിട്ടും നാലായിട്ടും മാറും. അതുപോലെ പുറത്തുപോകുമ്പോള്‍ എന്ത് ഡ്രസ് ഇടണമെന്ന് കണ്‍ഫ്യൂഷനാകുമ്പോള്‍ നമ്മള്‍ ഡ്രസിന്റെ ഫോട്ടോ അയച്ചുകൊടുക്കും. അത് കണ്ടിട്ട് നല്ലത് അവര്‍ സെലക്ട് ചെയ്ത് തരും. പിന്നീട് അയച്ചില്ലെങ്കില്‍ അവിടെ ചോദ്യം വരും. കുറച്ചുകഴിഞ്ഞാല്‍ നമ്മള്‍ എന്ത് ഡ്രസ് ഇടണമെന്നും എന്ത് കഴിക്കണമെന്ന് വരെ ഇവര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തും,’ അനുപമ പറയുന്നു.

പാനിക്ക് അറ്റാക്കുകളും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും തന്നെ വല്ലാതെ ബാധിച്ചിരുന്നെന്നും താരം പറഞ്ഞു. കരഞ്ഞ് കരഞ്ഞ് തന്റെ കണ്ണീര്‍ ഗ്രന്ഥിക്ക് സര്‍ജറി ചെയ്യേണ്ട അവസ്ഥ വന്നെന്നും അനുപമ പറയുന്നു. ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുകയും അതിനെക്കുറിച്ച് ലോകത്തോട് പറയാനുമുള്ള ധൈര്യം സംഭരിക്കാന്‍ പ്രയാസപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Anupama Parameshwaran explains how narcissistic relationship affected her

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more