| Monday, 17th August 2026, 9:55 am

11 കുട്ടികള്‍ വേണമെന്ന് സ്വപ്‌നം കണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍, ഇപ്പോള്‍ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലെത്തി: അനുപമ പരമേശ്വരന്‍

അമര്‍നാഥ് എം.

റിലേഷന്‍ഷിപ്പിന്റെ സമയത്ത് താന്‍ നേരിട്ട അബ്യൂസുകളെക്കുറിച്ചും ഇമോഷണല്‍ ബ്രേക്ക് ഡൗണുകളെക്കുറിച്ചുമുള്ള അനുപമയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പങ്കാളിയുടെയടുത്ത് നിന്ന് നേരിട്ട നാര്‍സിസ്റ്റിക് അബ്യൂസുകളില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടെന്നാണ് അനുപമ പറഞ്ഞത്.

ഓരോ ദിവസവും വ്യത്യസ്തമായ പെരുമാറ്റമായിരുന്നെന്നും അതുമായി പൊരുത്തപ്പെട്ട് പോയത് തന്നെ മാനസികമായും ശാരീരികമായും ബാധിച്ചെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. മാസങ്ങളോളം സമയമെടുത്താണ് താന്‍ കുറച്ചെങ്കിലും ഒക്കെയായതെന്നും താരം വെളിപ്പെടുത്തി. താന്‍ നേരിട്ട അബ്യൂസിനെക്കുറിച്ച് ആളുകളോട് പറയണമെന്ന് ആദ്യമേ തീരുമാനിച്ചെന്നും അനുപമ പറയുന്നു.

താനാണ് വലിയവനെന്ന ചിന്ത എപ്പോഴും തലയില്‍ കൊണ്ടുനടന്ന ആളായിരുന്നു അയാളെന്നും ഒരുപാട് തവണ അത് അനുഭവിച്ചിട്ടുണ്ടായിരുന്നെന്നും താരം പറഞ്ഞു. പിരീഡ്‌സ് സൈക്കിളിനെക്കുറിച്ച് യാതൊരു അറിവുമില്ലെങ്കിലും അതിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു അനുപമ.

‘ഒരു സ്ത്രീയായതുകൊണ്ട്, പീരീഡ്‌സ് വരുന്നതുകൊണ്ട് സ്വയം അഷേമ്ഡായിപ്പോയ അവസ്ഥയുണ്ട്. പീരീഡ്‌സിന്റെ സൈക്കിളിന് കൃത്യമായ ഇടവേളയുണ്ടാകുമല്ലോ. അതൊന്നും അറിയാതെ, അയാളുടെ എന്തെങ്കിലും കള്ളത്തരം കണ്ടുപിടിക്കുമ്പോള്‍ ‘നിനക്ക് പീരീഡ്‌സ് ആവാറായി. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്’ എന്ന് പറഞ്ഞ് അതിനെ നിസാരവത്കരിക്കും.

11 കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ച ആളായിരുന്നു ഞാന്‍. പക്ഷേ, ഇപ്പോള്‍ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. ഒരു സ്ത്രീ എന്ന നിലയില്‍ ഏറ്റവും മോശം ചിന്തയിലെത്തി. ഞാന്‍ നേടിയ നേട്ടങ്ങള്‍ ഒന്നുമല്ല എന്ന് തോന്നിപ്പോയി. ഒന്ന് ആലോചിച്ചു നോക്കൂ, സ്വന്തം പാര്‍ട്ണര്‍ തന്നെ സ്ലട്ട്‌ഷെയിം ചെയ്യുന്ന അവസ്ഥ എത്രമാത്രം ഭീകരമാണെന്ന്. അതെല്ലാം ഞാന്‍ ഓവര്‍കം ചെയ്യുകയാണ്,’ അനുപമ പറയുന്നു.

സ്വഭാവം മാറാനായി കൗണ്‍സിലിങ്ങിനെല്ലാം അയാളെ കൊണ്ടുപോകുമായിരുന്നെന്നും താരം പറഞ്ഞു. ഒരു സെഷന്‍ കഴിയുമ്പോള്‍ രണ്ടുമൂന്ന് ദിവസത്തേക്ക് സാധാരണ സ്വഭാവമാകുമെന്നും പിന്നീട് പഴയതിനെക്കാള്‍ മോശം അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. അങ്ങനെ പെരുമാറുന്നതിന്റെ കാരണം തനിക്ക് ഇന്നും അറിയില്ലെന്നും താരം പറയുന്നു.

Content Highlight: Anupama Parameshawaran about the struggles she faced in her past relationship

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more