| Wednesday, 31st October 2018, 2:46 pm

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവി സ്ഥാനം അനുപം ഖേര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൂനെ ഫിലിം  ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവി സ്ഥാനത്ത് നിന്ന് അനുപം ഖേര്‍ രാജിവെച്ചു. ട്വിറ്ററിലൂടെ രാജിക്കത്തിന്റ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അനുപം ഖേര്‍ രാജിക്കാര്യം അറിയിക്കുന്നത്.

2017ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവിയാകുന്നത്. അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജി വെക്കുന്നത് എന്ന് അനുപം ഖേര്‍ വ്യക്തമാക്കി.

Also Read:  റാഫേലില്‍ റിലയന്‍സിന്റെ പങ്ക് വ്യക്തമാക്കണം: സുപ്രീംകോടതി

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട. പലതും പഠിക്കാന്‍ കഴിഞ്ഞ കാലയളവ് കൂടിയായിരുന്നു ഇത്. എന്നാല്‍ അന്താരാഷ്ട്ര പരിപാടികളിലുള്ള തന്റെ പങ്കാളിത്തം കാരണം വേണ്ടത്ര സമയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചിലവഴിക്കാന്‍ കഴിയുന്നില്ല.അതിനാല്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു.- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഗജേന്ദ്ര ചൗഹാന് ശേഷമാണ് അനുപം ഖേര്‍ മേധാവി സ്ഥാനം ഏല്‍ക്കുന്നത്. 63 വയസ്സിലാണ് അനുപം ഖേര്‍ സ്ഥാനമൊഴിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more