| Tuesday, 24th November 2026, 8:12 am

എല്ലാവരും എന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് പറയാറില്ല, എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നവരുമുണ്ട്: അനു സിത്താര

അനുപമ കെ. സീത

2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ്എന്ന ചിത്രത്തിലൂടെയാണ് നടി അനു സിത്താര മലയാള സിനിമയിൽ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി വെഡിങ് എന്നിവയാണ് താരം അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകള്‍. ഹെയ്ൽ മേരിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ നിന്നുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

തന്നെയും തന്റെ അഭിനയത്തേയും കാണാൻ ഭംഗിയുണ്ടെന്ന് കേൾക്കുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്. എന്നാൽ എല്ലാവരും അങ്ങനെ പറയാറില്ലെന്നും നടി പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ ഹെയ്ൽ മേരിയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു നടി.

‘എന്നെ കാണാൻ ഭംഗിയുണ്ടെന്ന് പറയുമ്പോൾ ഞാനത് സന്തോഷത്തോടെ എടുക്കാറുള്ളൂ. കാരണം നമ്മളെ കാണാൻ ഒരാൾ ഭംഗിയുണ്ടെന്ന് പറയുമ്പോൾ അതിൽ വിഷമിക്കേണ്ട കാര്യമില്ലല്ലോ. അതൊരു നല്ല കോംപ്ലിമെന്റാണ്. അതിപ്പോൾ ഭംഗിയെ കുറിച്ചാണെങ്കിലും അഭിനയത്തെ കുറിച്ചാണെങ്കിലും അങ്ങനെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തന്നെയാണ്. പിന്നെ സിനിമ ചെയ്യുമ്പോൾ നമ്മൾ സ്വാഭാവികമായിട്ടും ആ സിനിമയിലെ നമ്മുടെ ക്യാരക്ടറിനെക്കുറിച്ചോ നമ്മുടെ പെർഫോമൻസിനെക്കുറിച്ചോ പറഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.

രാമന്റെ ഏദൻതോട്ടം.ക്യാപ്റ്റൻ.Photo. Screen Grab/wikipedia.com

ഞാൻ പെർഫോം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ എനിക്ക് അവസരം കിട്ടിയുണ്ടെന്ന് തോന്നിയ സിനിമകളായ രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റനൊക്കെ കഴിഞ്ഞപ്പോഴും ആളുകൾ വന്ന് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അങ്ങനെ കേൾക്കുമ്പോൾ ഹാപ്പിയാണ്. പിന്നെ അവർ ചീത്തതും പറയാറുണ്ട്, അതും ഞാൻ അക്സപ്റ്റ് ചെയ്യാറുണ്ട്. എല്ലാവരും എന്നെ നല്ല ഭംഗിയുണ്ടെന്ന് പറയാറില്ല. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നവരുമുണ്ട്,’ നടി പറഞ്ഞു.

അതുകൊണ്ട് തന്നെ താനെല്ലാം അക്സപ്റ്റ് ചെയ്യാറുണ്ടെന്നും എന്നാൽ മോശം കാര്യങ്ങളുടെ കാര്യത്തിൽ സീരിയസായിട്ട് എടുക്കേണ്ട അല്ലെങ്കിൽ തനിക്ക് കറക്ടായിട്ട് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് താൻ സ്വീകരിക്കാറുള്ളതെന്നും അനു കൂട്ടിച്ചേർത്തു. സിനിമ തനിക്ക് എപ്പോഴും സീരിയസാണെന്നും താരം വ്യക്തമാക്കി.

‘സിനിമ എപ്പോഴും നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. അവസരങ്ങൾ വന്നുകൊണ്ടേ ഇരിക്കുമ്പോഴേ നമുക്കത് ചെയ്യാൻ പറ്റുകയുള്ളൂ. എന്ന് വേണമെങ്കിലും അത് നിന്ന് പോകും. അപ്പോൾ എന്റെ ലൈഫിൽ അതിനേക്കാൾ ഇമ്പോർട്ടന്റായിട്ടുള്ള വേറെയും കാര്യങ്ങൾ ഉണ്ട്. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും സിനിമ എനിക്ക് സീരിയസ് തന്നെയാണ്. എന്നാൽ എപ്പോഴും ഇങ്ങനെ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കണം എന്ന ആഗ്രഹവുമില്ല,’ താരം പറഞ്ഞു.

Content Highlight: Anu Sithara said that not everyone says she looks beautiful and that there are also those who point out certain flaws.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more