| Thursday, 26th November 2026, 12:55 pm

എന്നെ കാണുമ്പോൾ പഴയ നടിമാരെയായാണ് ഓർമ വരുന്നതെന്ന് അവർ പറഞ്ഞു; ഷോട്ടെടുക്കുമ്പോൾ ഒറിജിനൽ കത്താണ് തന്നത്: അനു സിത്താര

അനുപമ കെ. സീത

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന പി.വി. സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. ചിത്രത്തിൽ ജയസൂര്യ പി.വി. സത്യനായി വേഷമിട്ടപ്പോൾ അദ്ദേഹത്തിന്റെ പങ്കാളി അനിതയായാണ് അനു സിത്താരയും വേഷമിട്ടത്. ചിത്രത്തിലെ അനു സിത്താരയുടെ പെർഫോമൻസ് കണ്ട് കെ. പി. എ. സി ലളിത തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും പിന്നീട് എവിടെ വെച്ച് കണ്ടാലും  ഞങ്ങൾ  സംസാരിക്കാറുണ്ടെന്നാണ് താരം ക്ലബ്ബ് എഫ്. എമ്മിനോട് പറഞ്ഞത്.

‘എന്റെ പെർഫോമൻസിൽ എനിക്ക് നല്ല അഭിപ്രായം കിട്ടിയ ഒരു സിനിമയായിരുന്നു ക്യാപ്റ്റൻ. അഭിപ്രായം എന്ന് വെച്ചാൽ ഓഡിയൻസിൽ നിന്നല്ലാതെ ഇൻഡസ്ട്രിയിൽ നിന്നും എനിക്ക് നല്ല അഭിപ്രായം കിട്ടിയ സിനിമകളിൽ ഒന്ന് ക്യാപ്റ്റൻ ആയിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് കെ.പി.എ.സി ലളിതാമ്മ. ആ സിനിമ കണ്ടതിനുശേഷം അമ്മ വിളിച്ചിട്ട് എന്നോട് സംസാരിച്ചിട്ടുണ്ടായിരുന്നു, ‘ക്യാപ്റ്റൻ കണ്ടു മോളെ. എന്ത് രസമായിട്ടാണ് പെർഫോം ചെയ്തിരിക്കുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമായി. അനുവിനെ കാണുമ്പോൾ എനിക്ക് പഴയ നടിമാരെയായാണ് ഓർമ വരുന്നത്’ എന്ന് പറഞ്ഞു.

ഞാൻ അന്നും കുറച്ചു തടിയൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ലളിതാമ്മ പറഞ്ഞത് ‘എനിക്ക് അങ്ങനെയാണ്  ഇഷ്ടം. ഒരുപാട് മെലിഞ്ഞിരിക്കുന്നതൊന്നും എനിക്ക് ഇഷ്ടമല്ല. എനിക്ക് മോളെ കാണാനും പെർഫോമൻസൊക്കെ ഭയങ്കര ഇഷ്ടമായി’ എന്ന്. പിന്നെ എവിടെ പോയാലും ഓടി വന്ന് സംസാരിക്കും. ഞാനും കണ്ടാൽ ഭയങ്കര കാര്യമായിട്ട് സംസാരിക്കാറുണ്ട്. അത് ആ സിനിമയിൽ ആ ക്യാരക്ടറിനോട് തോന്നിയ ഒരു ഇഷ്ടമാണ്,’ താരം പറഞ്ഞു.

അനു സിത്താര.Photo. Screen Grab/ Youtube.com

സിനിമയിലെ ക്ലൈമാക്സിൽ പി. വി. സത്യന്റെ ആത്മഹത്യാക്കുറിപ്പ് വായിക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ റിഹേഴ്‌സലിന് നൽകിയ കത്തിന് പകരം അദ്ദേഹം യഥാർത്ഥത്തിൽ എഴുതിയ കത്താണ് തനിക്ക് നൽകിയതെന്നും നടി കൂട്ടിച്ചേർത്തു. അത് തന്നിൽ ഞെട്ടലുണ്ടാക്കിയെന്നും ആ ഷോട്ട് കഴിഞ്ഞിട്ടും തനിക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ലെന്നും താരം വ്യക്തമാക്കി.

‘എനിക്ക് ഇപ്പോഴും ഓർമയുണ്ട്, അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞിട്ട് കൊണ്ടുതരുന്ന ഒരു ലെറ്ററുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്കൊരു ലെറ്റർ തന്നു. ഞാനത് വായിച്ചു. ഫസ്റ്റ് റിഹേഴ്സലിന്റെ സമയത്താണ് എനിക്കൊരു ലെറ്റർ തന്നത്. അത് ഞാൻ വായിച്ചിട്ട് റെഡി എന്ന് പറഞ്ഞു. ഷോട്ടെടുക്കുന്ന സമയത്ത് എനിക്ക് അദ്ദേഹം എഴുതിയ റിയൽ ലെറ്റർ തന്നു. എനിക്കത് വായിച്ചിട്ട് എന്താ ചെയ്യേണ്ടതെന്ന് അറിയുന്നുണ്ടായിരുന്നില്ല. അങ്ങനെ പോയിട്ട് ആ സീൻ ഷൂട്ട് ചെയ്തു. ആ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയിരുന്നു. എനിക്കത് കഴിഞ്ഞിട്ട് കരച്ചിൽ നിർത്താൻ പറ്റിയിട്ടുണ്ടായിരുന്നില്ല,’ അനു പറഞ്ഞു.

Content Highlight: Anu Sithara said K.P.A.C. Lalitha told her she reminded her of old actresses and gave her the original letter during the shot.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more