| Sunday, 28th September 2025, 3:16 pm

'പടക്കള'ത്തില്‍ ചെറുപ്പത്തിന്റെ വൈബ്; രണ്ട് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴും എന്റെ ഭാഗം ശരിയായതില്‍ സന്തോഷമുണ്ട്: ഛായാഗ്രാഹകന്‍ അനു മൂത്തേടത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അതിരന്‍ മുതല്‍ ഹൃദയപൂര്‍വ്വം വരെ. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് അനു മൂത്തേടത്ത്. അടുത്ത് വന്ന് ഹിറ്റായി മാറിയ പടക്കളത്തിലും ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.

ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന്  നല്‍കിയ അഭിമുഖത്തില്‍ പടക്കളം, ഹൃദയപൂര്‍വ്വം എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അനു മുത്തേടത്ത്. രണ്ട് സിനിമകളും തികച്ചും വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.

പടക്കളത്തില്‍ ചെറുപ്പത്തിന്റെ വൈബായിരുന്നു. സംവിധായകന്‍ മനു സ്വരാജിന്റെ ആദ്യസിനിമയാണ് പടക്കളം. ഓരോ ഷോട്ടിന്റെ കാര്യത്തിലും മനുവിന് വ്യക്തതയുണ്ടായിരുന്നു. ചിലത് ഇങ്ങനെ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ മനു ചോദിക്കും. ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ നമ്മള്‍ ചെയ്യുമെന്ന് ഞാന്‍ പറയും. രണ്ടുപേരുടെയും ആശയങ്ങള്‍ ഒരുമിച്ചപ്പോള്‍ കാര്യങ്ങളൊക്കെ നന്നായി വന്നു,’ അനു മുത്തേടത്ത് പറയുന്നു.

സത്യന്‍ അന്തിക്കാട് അനുഭവങ്ങളുടെ ഒരു കടലാണെന്നും അദ്ദേഹത്തിന്റേത് ഗംഭീരമായ കഥപറച്ചിലാണെന്നും അനു പറയുന്നു. അത് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ സിനിമ രൂപപ്പെടുമെന്നും അതുപോലെ ഒരു ഛായഗ്രാഹകന് വേണ്ട സ്വാതന്ത്ര്യം അദ്ദേഹം നല്‍കുമെന്നും അനു മുത്തേടത്ത് കൂട്ടിച്ചേര്‍ത്തു.

‘ഷോട്ടിന്റെയും ലെന്‍സിന്റെയും കാര്യത്തില്‍ ഇടപെടില്ല. നന്നായാല്‍ അപ്പോള്‍ തന്നെ അഭിനന്ദിക്കുകയും ചെയ്യും. രണ്ട് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴും എന്റെ ഭാഗം ശരിയായി എന്നതില്‍ അതിയായ സന്തോഷമുണ്ട്,’ അനു മുത്തേടത്ത് പറയുന്നു.

തിയേറ്ററില്‍ ഹിറ്റായി മാറിയ ഹൃദയപൂര്‍വ്വം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയില്‍ എത്തിയത്. ചിത്രത്തിന് ഒ.ടിടിയിലും നല്ല പ്രതികരണമാണ് ലഭിച്ചത്.

Content highlight: Anu  Moothedath shares his experience while working on the films Padakkalam and Hridayapoorvam

We use cookies to give you the best possible experience. Learn more