മോളിവുഡിലെ ആക്ഷന്‍ ഹീറോകളിലൊരാളാണ് ആന്റണി വര്‍ഗീസ് പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരി മലയാളസിനിമക്ക് സമ്മാനിച്ച പെപ്പെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലെത്തി. സിനിമയിലേക്ക് വരണമെന്ന് തനിക്ക് ആദ്യം ആഗ്രഹമുണ്ടായിരുന്നില്ലെന്നും ജോലിയൊന്നും ഇല്ലാത്ത സമയത്ത് ഒരുപാട് ഓഡിഷന് പോയിരുന്നെന്നും താരം പറയുന്നു.
ആന്റണി വര്‍ഗീസ് Photo: Screen grab/ Karyam Sambathikamanu
സിംഗപ്പൂരില്‍ ഒരു ജോലി ഏതാണ്ട് ഓക്കെയായി വന്നിരുന്നെന്നും ആ സമയത്താണ് അങ്കമാലി ഡയറീസിലേക്ക് വിളി വന്നതെന്നും പെപ്പെ പറയുന്നു. ഒരുപാട് ഷോര്‍ട്ട് ഫിലിമുകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നെന്നും അത് മാത്രമായിരുന്നു സിനിമയുമായുള്ള ബന്ധമെന്നും താരം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഭദ്രതയെക്കുറിച്ച് ചില സമയത്ത് ചിന്തിച്ചിട്ടുണ്ടായിരുന്നില്ലെന്നും പെപ്പെ പറയുന്നു. കാര്യം സാമ്പത്തികത്തോട് സംസാരിക്കുകയായിരുന്നു താരം.
‘അങ്കമാലിക്ക് പേയ്മെന്റൊന്നും കിട്ടിയിരുന്നില്ല. ആദ്യത്തെ സിനിമയായിരുന്നല്ലോ അത്. സിനിമയില്‍ നിന്ന് ആദ്യത്തെ പേയ്മെന്റ് കിട്ടിയത് പത്ത് ലക്ഷം രൂപയായിരുന്നു. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമ ചെയ്തതിനാണ് അത്രയും പൈസ കിട്ടിയത്. പത്ത് ലക്ഷമെന്ന് പറഞ്ഞിട്ട് ഒമ്പത് ലക്ഷം കൈയില്‍ കിട്ടി. പിന്നീടാണ് ബാക്കി ഒരു ലക്ഷം കിട്ടിയത്.
അങ്കമാലി ഡയറീസ് Photo: IMDb
ആ പൈസക്ക് വീട്ടിലേക്കുള്ള ചില കാര്യങ്ങള്‍ ചെയ്തു, വീട്ടുകാരെയും കൊണ്ട് ദുബായ്യില് ട്രിപ്പ് പോയി. വലിയൊരു ശമ്പളം സമ്പാദിച്ചത് ആഡ് ഫിലിം കമ്പനിയില്‍ വര്‍ക്ക് ചെയ്തപ്പോഴായിരുന്നു. ഒരു ആഡ് ഫിലിം ചെയ്തതിനായിരുന്നു ആ ശമ്പളം. ക്വാളിറ്റി കറി പൗഡറിന്റെ പരസ്യത്തില്‍ സ്റ്റോറി ഐഡിയ ഞാനായിരുന്നു കൊടുത്തത്. അതിന് ഒരുലക്ഷം കിട്ടിയിട്ടുണ്ടായിരുന്നു.
ഞങ്ങള്‍ മൂന്ന് ഫ്രണ്ട്സ് ചേര്‍ന്നാണ് അത് ചെയ്തത്. ഡിഗ്രി കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് ചെയ്ത ജോലിയായിരുന്നു. 2012ലോ 13ലോ മറ്റോ ആയിരുന്നു ഈ സംഭവം. പിന്നീട് ഞങ്ങള്‍ ഫ്രണ്ട്സെല്ലാം അടിച്ച് പിരിഞ്ഞ്, ആ കമ്പനിയൊക്കെ പൂട്ടിപ്പോയി. ആദ്യമായിട്ടും അവസാനമായിട്ടും കഥയെഴുതിയത് ആ ആഡ് ഫിലിമിനായിരുന്നു,’ ആന്റണി വര്‍ഗീസ് പറയുന്നു.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ Photo: Theatrical poster
ഇപ്പോഴും ക്രീയേറ്റീവായിട്ടുള്ള കഥകള്‍ മനസില്‍ വരാറുണ്ടെന്നും കഥ പറയാന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു. ആ ഒരു പ്രോസസ്സ് താന്‍ എന്ജോയ് ചെയ്യാറുണ്ടെന്നും ഭാവിയില്‍ ചിലപ്പോള്‍ ഒരു കഥ എഴുതിയേക്കുമെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രത്യേക സന്തോഷം നല്കുന്ന കാര്യമാണ് ഇതെന്നും താരം പറഞ്ഞു.
Content Highlight: Antony Varghese Pepe saying he didn’t get any payment for Angamaly diaries