| Thursday, 19th February 2026, 8:24 pm

കണ്ട് പഠിക്ക് ആന്റോ ജോസഫേ, ഇങ്ങനെ വേണം പടത്തിനെ ലൈവാക്കി നിര്‍ത്താന്‍, രജിനി- കമല്‍ പ്രൊജക്ട് അപ്‌ഡേറ്റിന് പിന്നാലെ ആരാധകര്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ രണ്ട് പവര്‍ഹൗസ് പെര്‍ഫോമറുകളാണ് രജിനികാന്തും കമല്‍ ഹാസനും. ഇരുവരെയും ഒന്നിച്ച് ഒരു ഫ്രെയിമില്‍ കാണുക എന്നത് ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു സിനിമയില്‍ മുഴുനീളവേഷം ചെയ്യുകയാണ്. തമിഴില്‍ നിലവിലെ മുന്‍നിര സംവിധായകരിലൊരാളായ നെല്‍സണാണ് ഇരുവരെയും വീണ്ടും ക്യാമറക്ക് മുന്നിലെത്തിക്കുന്നത്.

KH x RK എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്ന് പുറത്തുവിട്ടു. ചിത്രത്തിന്റെ പ്രൊമോ നാളെ 12 മണിക്ക് പുറത്തുവിടുമെന്നാണ് ഇന്നത്തെ അപ്‌ഡേറ്റ്. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ റെഡ് ജയന്റ്‌സാണ് ഈ പ്രൊജക്ട് നിര്‍മിക്കുന്നത്. അപ്‌ഡേറ്റിന് വേണ്ടി ഒരു അപ്‌ഡേറ്റ് പുറത്തുവിട്ട് ഈ ചിത്രത്തെ ലൈവാക്കി നിര്‍ത്തുകയാണ് അണിയറപ്രവര്‍ത്തകര്‍.

KH x RK Photo: Red Giant movies/ X.com

ഇതിന് പിന്നാലെ മലയാളി നിര്‍മാതാവ് ആന്റോ ജോസഫിന് വിമര്‍ശനം ലഭിക്കുകയാണ്. പേട്രിയറ്റിന്റെ അപ്‌ഡേറ്റുകള്‍ വേണ്ടരീതിയില്‍ പുറത്തുവിടാത്തതിലാണ് ആന്റോ വിമര്‍ശനം നേരിടുന്നത്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

പാന്‍ ഇന്ത്യനായി പുറത്തിറക്കുന്ന പേട്രിയറ്റിന് ആരാധകര്‍ക്കിടയിലല്ലാതെ മറ്റെവിടെയും ഹൈപ്പില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പോലും വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാത്തത് വലിയ ചര്‍ച്ചയായി. ഇവിടെയാണ് തമിഴ് സിനിമ അവരുടെ അഭിമാന പ്രൊജക്ടിനെ ലൈവാക്കി നിര്‍ത്തുന്നത്. സിനിമ പൂര്‍ത്തിയാക്കാന്‍ പൈസ ചിലവാക്കിയാല്‍ മാത്രം പോര, അതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ കൂടി പഠിക്കണമെന്നാണ് ആന്റോ ജോസഫിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍.

അതേസമയം നാളെ പുറത്തുവരുന്ന KH x RKയുടെ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. പഴയ മോഡല്‍ ബെന്‍സ് കാറാണ് ഇന്ന് പുറത്തുവന്ന പോസ്റ്ററിലുള്ളത്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെ ഷൂട്ട് ചെന്നൈയില്‍ നടന്നിരുന്നു. രജിനിയും കമലും ഈ പ്രൊമോയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

1980കളിലെ ഗെറ്റപ്പിലാണ് കമല്‍ ഹാസനും രജിനിയും ഈ പ്രൊമോയില്‍ അവതരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കാറിന്റെ താക്കോല്‍ രജിനികാന്ത് കമല്‍ ഹാസന് കൈമാറുന്നതാണ് ടീസറിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിനിയും കമല്‍ ഹാസനും 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പ്രൊജക്ട് മിനിമം 1000 കോടിയെങ്കിലും നേടുമെന്നാണ് കരുതുന്നത്.

Content Highlight: Anto Joseph getting criticisms after Kamal Haasan Rajni project update’s release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more