| Wednesday, 12th February 2014, 3:54 pm

വ്യാജ-അശ്ലീല സി.ഡി. വിതരണം അറിയിക്കണമെന്ന് ആന്റി പൈറസി സെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: വ്യാജ സി.ഡി.കളെക്കുറിച്ചും അശ്ലീല സി.ഡി.കളെക്കുറിച്ചും സിനിമ ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ചും അറിയിക്കണമെന്ന് ആന്റി പൈറസി സെല്‍.

സ്‌കൂള്‍ പരിസരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിലേക്കും മെമ്മറി കാര്‍ഡിലേക്കും അശ്ലീല ചിത്രങ്ങളും സിനിമകളും പകര്‍ത്തിക്കൊടുക്കുന്നതിനെക്കുറിച്ചും ലഭിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ സെല്ലിനെ അറിയിക്കണമെന്ന് പുതുതായി ചുമതലയേറ്റ ആന്റി പൈറസി സെല്‍ പോലീസ് സുപ്രണ്ട് ബി. വര്‍ഗ്ഗീസ് അഭ്യര്‍ഥിച്ചു.

ഫോണ്‍ : 0471  2460001, 9447210124, 9497981037, spapc.pol@kerala.gov.in  എന്ന ഇമെയില്‍ വിലാസത്തിലും വിവരങ്ങള്‍ കൈമാറാം.

കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എസ്.പി. അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more