| Friday, 12th July 2013, 9:02 am

മെമ്മറി കാര്‍ഡിലും പെന്‍ഡ്രൈവിലും പാട്ട് പകര്‍ത്തല്‍: ആന്റിപൈറസി സെല്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെങ്ങന്നൂര്‍: മെമ്മറി കാര്‍ഡിലും പെന്‍ഡ്രൈവിലും പകര്‍പ്പവകാശികളുടെ അനുമതി കൂടാതെ പാട്ടുകള്‍ പകര്‍ത്തി നല്‍കികൊണ്ടിരുന്ന ചെങ്ങന്നൂര്‍ സിറ്റി മൊബൈല്‍സ്, മെലഡി മൊബൈല്‍സ്  ഉടമകള്‍ക്കെതിരെ ആന്റിപൈറസി സെല്‍ കേസെടുത്തു. []

ഡിവൈ.എസ്.പി എസ്.റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ അനൂപ് ആര്‍ ചന്ദ്രന്‍, ഷിബു, ബാബു, എ.എസ്.ഐ അനില്‍കുമാര്‍, അസീം, സി.പി.ഒമാരായ ഷാന്‍, ഹാത്തിം, ഹൈടെക് സെല്ലിലെ പോലീസുദ്യോഗസ്ഥന്‍ ദിനേശ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് വി.സി.മോഹനന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

പിടിച്ചെടുത്ത കമ്പ്യൂട്ടറും മറ്റും ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more