| Monday, 6th February 2012, 5:18 pm

ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യമയക്കുമരുന്ന് വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കവടിയാര്‍ സ്‌ക്വയര്‍ മുതല്‍ നന്ദാവനത്ത് എക്‌സൈസ് ആസ്ഥാനം വരെ ലഹരിവിരുദ്ധ സന്ദേശ വിളംബര കൂട്ടയോട്ടം സംഘടിപ്പിച്ചു. കവടിയാര്‍ സ്‌ക്വയറില്‍ കെ. മുരളീധരന്‍ എം.എല്‍.എ. കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.

ദക്ഷിണമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഇ. ഷിഹാബുദീന്‍, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.ജി. പ്രമോദ് ചന്ദ്രന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷ് കുമാര്‍, വിവിധ സ്‌കൂളുകളിലെ കുട്ടികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍,  തുടങ്ങി നിരവധിപേര്‍ കുട്ടയോട്ടത്തില്‍ പങ്കെടുത്തു.

യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മദ്യപാനം പോലുള്ള ലഹരി ഉപയോഗങ്ങള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് ശ്രമകരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ മാജിക് ഷോയും നടത്തിയിരുന്നു. ഈ വര്‍ഷത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more