ദൃശ്യം എന്ന ക്ലാസിക് ഫ്രാഞ്ചൈസിയിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ നടിയാണ് അൻസിബ ഹസൻ. അഭിനേത്രി എന്നതിലുപരി തൻെറ ശക്തമായ നിലപാടുകൾ വ്യക്തമായി തുറന്നു പറയാൻ മടിക്കാത്ത വ്യക്തികൂടിയാണ് അൻസിബ.
ഇപ്പോൾ മലയാള സിനിമയിലെ താരസംഘടനയായ അമ്മ സംഘടനയുടെ ആസ്തിയെ കുറിച്ചും അതിന്റെ സ്പോൺസർഷിപ്പിനെ കുറിച്ചും സംസാരിക്കുകയാണ് അൻസിബ. ഏറ്റവും ഒടുവിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ അൻസിബ നടത്തിയ പ്രസംഗമായിരുന്നു സംഘടനക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്കു വഴിവെച്ചത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പണം ഇടപാടുകളെ കുറിച്ചും തുറന്നു സംസാരിച്ചത്.
അൻസിബ ഹസൻ.Photo:News 18,Malayalam
അമ്മ വളരെ ലക്ഷ്യൂറിയസ് ആയിട്ടുള്ള സംഘടനയാണ്. ഇത്രയും ആസ്തിയുള്ള ഒരു സംഘടന ഇന്ത്യൻ സിനിമയിൽ തന്നെയില്ല. പുറത്തു ഐക്യമില്ല എന്നൊക്കെ പറഞ്ഞാലും മറ്റു ഭാഷകളിലെ വെച്ച് നോക്കുമ്പോൾ ഇത്രയും ഐക്യം ഉള്ള ഒരു സംഘട ഇന്ത്യൻ സിനിമയിൽ ഇല്ല. സത്യം പറഞ്ഞാൽ വളരെ ഈസി ആയിട്ടും വളരെ സ്മൂത്ത് ആയിട്ടും കൊണ്ട് പോകാൻ കഴിയുന്ന സംഘടനയാണ് അമ്മ. ഞാൻ അവിടെ കുറച്ചു നാൾ ഇരുന്നത് കൊണ്ട് മനസിലാക്കിയ കാര്യമാണ്. അങ്ങനെ ഭയങ്കര ദിവസേനയുള്ള പ്രവർത്തനങ്ങൾ ഉള്ള സംഘടന അല്ല അത്.
സഞ്ജീവനി ഉള്ളതുകൊണ്ട് മരുന്നുകൾ പോകണം. എക്സിക്യൂട്ടീവ് മെമ്പർ തന്നെ അത് ചെയ്യണം എന്ന് യാതൊരു നിർബന്ധവും ഇല്ല. അതിനൊരു സിസ്റ്റം ഉണ്ടാക്കി ഒരു സ്റ്റാഫിനെ ഡ്യൂട്ടി ഏൽപ്പിച്ചാൽ ആ ഒരു സാലറി കൊടുത്തുകഴിഞ്ഞാൽ കൃത്യമായി മരുന്നുകൾ പോകും അതിന്റെ അപ്ഡേഷന്സ് വരും എല്ലാം നടക്കും .അമ്മ അങ്ങനെ സാലറി കൊടുക്കൻ ബുദ്ധിമുട്ടുള്ള ഒരു സംഘടനയൊന്നും അല്ല.
അൻസിബ ഹസൻ.Photo:Screengrab/Youtube/The Cue
പിന്നെ വരുന്നത് കുടുംബ സംഗമം ആണ്. എല്ലാ വർഷവും കുടുംബ സംഗം നടത്തണമെന്നും ഒരു നിർബന്ധവും ഇല്ല. ഒരു ഭരണസമിതിക്ക് 3 വർഷമാണ് കാലാവധി. ഓരോ കാലയളവിൽ വരുന്ന ആളുകൾക്കും ഓരോ മൂന്നു വർഷം കൂടുമ്പോൾ നടത്തിയാൽ മതി. അപ്പോൾ അങ്ങനെ ചെയ്താലും എല്ലാരും ഒകെ ആണ്. അല്ലെങ്കിൽ തന്നെ 32 വർഷത്തിനിടക്ക് കുടുംബ സംഗമം വന്നിട്ട് 2 വർഷം ആകുന്നതേ ഉള്ളു. ഇതുവരെ രണ്ടു തവണ നടത്തി. അതും നടത്താൻ എളുപ്പമാണ്.
പിന്നെ വരുന്നത് അമ്മ ഷോ. അത് നടത്താനും എല്ലാവരും മുമ്പ് ചെയ്തതാണ്. സ്‌പോൺസർമാർ ഉള്ളതാണ് .ആ സിസ്റ്റത്തിലൂടെ പോയാൽ വളരെ ഈസി ആയിട്ടു പോകാവുന്നതാണ്. പിന്നെ എന്താണ് അവിടെ പ്രശ്നം എന്ന് എനിക്ക് മനസിലാകുന്നില്ല. ശെരിക്കും ഒരു പ്രശ്നവും ഇല്ല. ഒരു സ്റ്റാഫിനെ വെച്ച് നിയന്ത്രിക്കാവുന്ന കാര്യങ്ങൾ മാത്രമേ അമ്മക്ക് അകത്തു നടക്കുന്നുള്ളൂ. ഏകദേശം ആസ്ഥാനമന്ദിരം ഉൾപ്പെടെ 19 കോടിയോളം ആസ്തിയുണ്ട്. അത്രയും ആസ്തിയുള്ള വേറെ ഒരു സംഘടനയില്ല’, അൻസിബ പറഞ്ഞു.
Content Hihlight: Ansiba Hasan Talks about AMMA fedaration financial activities