| Friday, 22nd August 2025, 8:38 pm

ഞാന്‍ സിനിമ ചെയ്തപ്പോള്‍ ബാത്ത്‌റൂം ഫെസിലിറ്റിയില്ല, ഹേമ കമ്മിറ്റി വരാന്‍ കാരണമായവരോട് നന്ദി: അന്‍സിബ ഹസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റിയെക്കുറിച്ചും സിനിമാ സെറ്റുകള്‍ക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടിയും AMMA ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍.

‘ഒരുപാട് പേരുടെ പോരാട്ടം കാരണം ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി രൂപപ്പെട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് കേരളത്തിലെ സ്ത്രീകള്‍ക്ക് എന്തുമാത്രം ഊര്‍ജമാണ് നല്‍കിയത്. ഞാനിന്ന് ഇവിടെയിരുന്ന് ധൈര്യമായിട്ട് സംസാരിക്കുന്നുണ്ടെങ്കില്‍ അതിനൊരു റീസണ്‍ തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്,’ അന്‍സിബ പറയുന്നു. ക്യൂ സ്റ്റുഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അന്‍സിബ.

ഹേമ കമ്മിറ്റി വരാന്‍ കാരണക്കാരായിട്ട് ഉള്ളവര്‍ ആരൊക്കെയാണോ അവരോടെല്ലാവരോടും താന്‍ നന്ദിയുള്ള ആളാണെന്നും എല്ലാവരോടും സ്‌നേഹവും കടപ്പാടും മനസില്‍ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് താനെന്നും അന്‍സിബ പറയുന്നു.

ഹേമ കമ്മിറ്റി വരാന്‍ ഓരോ വ്യക്തികളും ഓരോ സംഘനകളും ഒരുപാട് കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രത്തോളം പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വളരെ കുറവാണെന്നും ലൈംഗിക ആരോപണം മാത്രമല്ല മാനസികമായി പീഡിപ്പിക്കപ്പെടുന്നും ബുദ്ധിമുട്ടാണെന്നും അന്‍സിക കൂട്ടിച്ചേര്‍ത്തു.

വേര്‍ബലി അബ്യൂസ് ചെയ്യപ്പെട്ട് ഒരുപാട് പേര് ജീവനൊടുക്കിയിട്ടുണ്ടെന്നും അതില്‍ സ്ത്രീകള്‍ മാത്രല്ല പുരുഷന്‍മാരും ഉള്‍പ്പെടുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ മാത്രം പ്രശ്‌നമാകരുത് ഇക്കാര്യങ്ങളെന്നും കറക്ടായിട്ട് മൂത്രമൊഴിക്കാന്‍ പറ്റാത്ത പ്രശ്‌നം താന്‍ അനുഭവിച്ചിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.

താന്‍ കുറച്ചുനാളായി സിനിമ ചെയ്തിട്ടെന്നും എന്നാല്‍ അതിന് മുമ്പ് സിനിമ ചെയ്തപ്പോള്‍ ബാത്ത്‌റൂം ഫെസിലിറ്റി ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. ക്യാരവാന്‍ ലക്ഷ്വറിയായിട്ട് താന്‍ കാണുന്നില്ലെന്നും അത് ഒരു ആര്‍ട്ടിസ്റ്റിന് മാത്രമായിട്ട് ഉപയോഗിക്കാന്‍ കൊടുക്കുമ്പോഴാണ് ലക്ഷ്വറിയായി മാറുന്നതെനന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

ക്യാരവാന്‍ അല്ലെങ്കില്‍ പോര്‍ട്ടബിള്‍ ടോയ്‌ലെറ്റ് അത്യാവശ്യമാണെന്നും അത് മനുഷ്യാവകാശമാണെന്നും അത് ഒരു നടനോ നടിക്കോ പ്രത്യേകമായി കിട്ടേണ്ടതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സെറ്റിലെ എല്ലാവര്‍ക്കും ലഭിക്കേണ്ട ഫെസിലിറ്റി ആണതെന്നും അന്‍സിബ പറയുന്നു. അതെല്ലാ സെറ്റിലും ഉറപ്പ് വരുത്തേണ്ടത് സിനിമയുടെ ചുമതല ആര്‍ക്കാണോ അവരാണെന്നും യൂറിനറി ബ്ലാഡര്‍ വീര്‍ത്ത് പൊട്ടുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് നേരം സെറ്റിലിരിക്കുകയാണെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

Content Highlight: Ansiba Hassan saying that she support Hema Committee

We use cookies to give you the best possible experience. Learn more