മുംബൈ: ലോക ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സി.എഫ്.ഒ.) ഇന്ത്യക്കാരിയായ അന്‍ഷുലാ കാന്തിനെ തെരഞ്ഞെടുത്തു. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് അന്‍ഷുല കാന്ത്.
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് ആണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, റിസ്‌ക് മാനേജ്‌മെന്റ് കാര്യങ്ങളുടെ ചുമതലയായിരിക്കും അന്‍ഷുല വഹിക്കേണ്ടി വരിക.
ധനകാര്യ, ബാങ്കിംഗ് രംഗത്ത് 35 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള അന്‍ഷുലയെ ലോക ബാങ്ക് എം.ഡിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു.
1983-ലാണ് അന്‍ഷുല എസ്.ബി.ഐയുടെ ഭാഗമാകുന്നത് . 2018 സെപ്റ്റംബറിലാണ് എസ്.ബി.ഐ. മാനേജിങ് ഡയറക്ടറായി അന്‍ഷുല ചുമതലയേറ്റത്.