| Friday, 13th June 2025, 4:28 pm

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാവ്: ഇടുക്കി പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടപ്പുര സ്വദേശി സീതയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വനത്തില്‍ നിന്ന വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമണത്തില്‍ സീത  കൊല്ലപ്പെടുന്നത്. ഇന്ന് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ഇടുക്കി ജില്ലയില്‍ ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ജനവാസ മേഖലയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്‌. സീതയുടെ ഭര്‍ത്താവ് ബിനുവിനും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഇടുക്കിയില്‍തന്നെ വണ്ടിപ്പെരിയാറില്‍ തോട്ടം തൊഴിലാളിയേയും കാട്ടാന ഇന്ന് ആക്രമിച്ചിരുന്നു. മൗണ്ട് എസ്‌റ്റേറ്റിലെ അന്തോണീസ് സ്വാമിക്കാണ് കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Content Highlight: Another wild elephant attack in Idukki; Tribal woman killed

We use cookies to give you the best possible experience. Learn more