| Monday, 22nd December 2025, 1:59 pm

ബംഗ്ലാദേശിൽ വീണ്ടും വെടിവെയ്പ്പ്; എൻ.സി.പി നേതാവിന്റെ തലയ്ക്ക് വെടിയേറ്റു

ശ്രീലക്ഷ്മി എ.വി.

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും വെടിവെയ്പ്പ്. വിദ്യാർത്ഥി നേതാവ് മുതലിബ് സിക്ദറിന് വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടി (എൻ.സി.പി) നേതവാണ് മുതലിബ്.

മുതലിബിന്റെ തലയ്ക്കാണ് അജ്ഞാതർ വെടിയുതിർത്തത്. ഖുൽനയിലെ സോണദംഗ പ്രദേശത്ത് വെച്ചായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ മുതലിബിനെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അക്രമികൾ വെടിവെച്ച് വീഴ്ത്തിയ മുതലിബിനെ നാട്ടുകാർ ചേർന്ന് ആശുപത്രിലെത്തിക്കുകയായിരുന്നെന്ന് സോണദംഗ മോഡൽ പൊലീസ് സ്റ്റേഷൻ ഓഫീസർ അനിമേഷ് മണ്ഡൽ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

Content Highlight: Another shooting in Bangladesh; NCP leader shot in the head

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more