| Friday, 9th May 2025, 2:33 pm

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം; ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. പേവിഷ ബാധയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കരുമാടി സ്വദേശിയാണ് സൂരജ്.

ഒരാഴ്ച മുന്‍പ് സൂരജിന് ബന്ധു വീട്ടില്‍ വച്ച് വളര്‍ത്തു നായയുടെ പോറലേറ്റിരുന്നു. പിന്നാലെ രണ്ട് ദിവസം കടുത്ത പനി ഉണ്ടാവുകയായിരുന്നു.

തുടര്‍ന്ന് സൂരജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്ന് രാവിലെയോടെ സൂരജ് മരണപ്പെടുകയായിരുന്നു.

സംസ്ഥാനത്ത് ഇടക്കാലത്തായി പേവിഷ ബാധയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേര്‍ പേവിഷ ബാധയേറ്റ് മരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Another rabies death in the state; Plus One student dies in Alappuzha

We use cookies to give you the best possible experience. Learn more