| Sunday, 19th December 2021, 3:39 pm

24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം;സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ച് പഞ്ചാബില്‍ യുവാവിന് തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കപൂര്‍ത്തലയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തി.

മതനിന്ദ ആരോപിച്ചാണ് കൊലപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകമാണിത്. സിഖ് പതാകയെ അപമാനിച്ചുവെന്ന് പറഞ്ഞാണ് യുവാവിന് നേരെ ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനേയും മതനിന്ദ ആരോപിച്ച് പഞ്ചാബില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

സുവര്‍ണക്ഷേത്രത്തില്‍ ദൈവനിന്ദ ആരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സാക്ഷിമൊഴികള്‍ പ്രകാരം, വൈകുന്നേരത്തെ പ്രാര്‍ത്ഥനാ സമയത്ത് യുവാവ് സുവര്‍ണക്ഷേത്രത്തിനുള്ളിലെ വിശുദ്ധസ്ഥാനത്തേക്ക് തടസങ്ങള്‍ മറികടന്ന് ചാടിക്കയറിയെന്നും സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന വാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Another man beaten to death after alleged sacrilege attempt in Punjab

Latest Stories

We use cookies to give you the best possible experience. Learn more