തിരുവനന്തപുരം: ലൈംഗിക ആരോപണ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു പെൺകുട്ടി. ഹോട്ടൽ മുറിയിൽ കയറി ക്രൂരമായി പീഡിപ്പിച്ചെന്നും ശരീരത്തിൽ മുറിവേൽപ്പിച്ചെന്നുമാണ് പരാതി.
രാഹുൽ ഗാന്ധിക്കും പിയങ്ക ഗാന്ധിക്കും സണ്ണി ജോസെഫിനുമടക്കം പരാതി നൽകിയെന്നാണ് വിവരം. വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ചെന്നും ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നുമാണ് പെൺകുട്ടിയുടെ പരാതി.
മാനസികമായും ശാരീരികമായും തനിക്ക് പീഡനം നേരിട്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.
നിലവിൽ അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് രാഹുൽ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
Content Highlight: Another complaint against Rahul Mangkootatil