തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സ്കറിയയുടെ വീട്ടില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ച സംഭവത്തില്‍ മീഡിയ വണ്‍ ടെലിവിഷന്‍ ചാനല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഈ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്. ഷാജന് സ്കറിയയുടെ കാര്യത്തില്‍ വി.ഡി. സതീശന് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഭരണപക്ഷത്തായിരിക്കുമ്പോഴും ഒരേ നിലപാടായിരുന്നെന്ന് അനൂപ് വി.ആര് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മറുനാടനെതിരെ പിണറായി സര്‍ക്കാര്‍ റെയ്ഡ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ച ഘട്ടത്തില്‍ അത് ‘മാധ്യമ സ്വാതന്ത്യ നെതിരെയുള്ള കടന്ന്കയറ്റം’ ആണെന്നുള്ള നിലപാട് ആണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആയ വി.ഡി സതീശന് സ്വീകരിച്ചതെന്ന് അനൂപ് വി.ആര് ചൂണ്ടിക്കാട്ടി.
അന്നത്തെ പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ വിരുന്നിലും മറുനാടനെ ക്ഷണിക്കുകയും, മറുനാടന്‍ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുള്ളത് പരസ്യമായി തന്നെയാണ്. അതിന് ശേഷവും, വി.ഡി. സതീശന്റെ മതേതര പ്രതിബന്ധതയില്‍ ഒരു സംശയവും നിഷാദ് റാവുത്തറും അദ്ദേഹത്തിന്റെ മാധ്യമവും പ്രകടിപ്പിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇപ്പോള്‍ നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്, സതീശനല്ല, നിഷാദ് റാവുത്തര്‍ക്കും അദ്ദേഹത്തിന്റെ മാധ്യമത്തിനും തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയ വണ്ണിലെ നിലപാട് എന്ന പരിപാടിയില്‍ ‘ വിദ്വേഷ ഫാക്ടറിയെ ചേര്‍ത്തണക്കുന്ന സതീശന്റെ സംഘം,’ എന്ന പേരിലുള്ള എപ്പിസോഡിലാണ് സതീശനെ വിമര്‍ശിക്കുന്നത്. മതവിദ്വേഷത്തിന്റെ വസൂരിവിത്ത് വിതറുന്ന ഒരാളുടെ വീട്ടിലേക്ക് അധികാരത്തിന്റെ ആള്‍ക്കൂട്ടം കയറിച്ചെല്ലുമ്പോള്‍ അത് വെറുമൊരു മരണവീട്ടിലെ സാന്ത്വന സന്ദര്‍ശനമല്ലെന്ന് ആ പരിപാടിയില്‍ സതീശനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
‘മതനിരപേക്ഷതയുടെ പേരില്‍ വോട്ടുചെയ്ത മനുഷ്യര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മറ്റാരും പറയാതെ മനസിലാവുകയാണ്. മതവൈര പ്രചാരണങ്ങളുടെ മുസ്ലിം വെറുപ്പിന്റെ സംഘപരിവാര പ്രൊപ്പഗണ്ടയുടെ ഫാക്ടറി മുതലാളിയെ ചേര്‍ത്തണക്കുന്ന വി.ഡി സതീശന് സര്‍ക്കാരേ, നിങ്ങള്‍ ആരുടെ രാഷ്ട്രീയത്തിനാണ് പുര പണിയുന്നത്. മതേതരത്വം ഒരു മാസ് ഡയലോഗോ ഇഫ്താര്‍ സദസിലെ പ്രസംഗമോ അല്ല. അത് ദൈനംദിന തീരുമാനങ്ങളിലൂടെ തെളിയിക്കേണ്ട വിശ്വാസമാണ്,’ എന്നും നിഷാദ് റാവുത്തര്‍ പറഞ്ഞിരുന്നു.
വി.ഡി സതീശനെ ഇപ്പോള്‍ വിമര്‍ശിക്കുന്ന നിഷാദ് റാവുത്തര്‍ ഉള്പ്പടെയുള്ളവരോടാണ്. വി.ഡി സതീശന് വിമര്‍ശനത്തിന് അതീതന്‍ ആണ് എന്ന് വിശ്വസിക്കുന്ന ആള് അല്ല ഞാന്‍ എന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. ഇപ്പോഴത്തെ മറുനാടന്റെ വിഷയത്തിലടക്കം , എന്റെ വ്യത്യസ്ത അഭിപ്രായവും വിയോജിപ്പും ഞാന്‍ പ്രകടിപ്പിച്ചിട്ടും ഉണ്ട്. അതേ സമയം, ഇപ്പോള്‍ നിഷാദ് റാവുത്തറും സുഹൃത്തുക്കളും സതീശനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ എത്രമാത്രം സത്യസന്ധവും ആത്മാര്‍ഥവും ആണ് എന്ന് ഉള്ളിടത്ത് തന്നെയാണ് പ്രശ്നം.
വി.ഡി സതീശനെ സംബന്ധിച്ച്, മറുനാടന്റെ കാര്യത്തില്‍ അന്നും ഇന്നും അദ്ദേഹത്തിന് ഒരേ നിലപാട് തന്നെയാണ്. മറുനാടനെതിരെ പിണറായി സര്‍ക്കാര്‍ റെയ്ഡ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ച ഘട്ടത്തില്‍ അത് ‘മാധ്യമ സ്വാതന്ത്യ നെതിരെയുള്ള കടന്ന്കയറ്റം’ ആണെന്നുള്ള നിലപാട് ആണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആയ വി.ഡി സതീശന് സ്വീകരിച്ചത്.
അന്നത്തെ പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ വിരുന്നിലും മറുനാടനെ ക്ഷണിക്കുകയും, മറുനാടന്‍ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുള്ളത് പരസ്യമായി തന്നെയാണ്. അതിന് ശേഷവും, വിഡി സതീശന്റെ മതേതര പ്രതിബന്ധതയില്‍ ഒരു സംശയവും നിഷാദ് റാവുത്തറും അദ്ദേഹത്തിന്റെ മാധ്യമവും പ്രകടിപ്പിച്ചിട്ടില്ല, ആ പ്രതിബദ്ധതയെ പലവുരു പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് ഇപ്പോള്‍ നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്, സതീശനല്ല , നിഷാദ് റാവുത്തര്‍ക്കും അദ്ദേഹത്തിന്റെ മാധ്യമത്തിനും തന്നെയാണ്. അതിന് പിന്നിലുള്ള കാരണങ്ങളും താല്പര്യങ്ങളും വെളിപെടുത്തേണ്ടത് അവര്‍ തന്നെയാണ്. അതുവരെ അവരുടെ നിലപാടും നിലപാട്മാറ്റവും ദുരൂഹമായി തന്നെ തുടരും.
Content Highlight: Anoop VR about Media One Show Cristisizing VD Satheesan for meeting Shajan Scaria