| Saturday, 27th December 2014, 9:30 am

അനൂപ് മേനോന്‍ വിവാഹിതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. ഷേമ അലക്‌സാണ്ടര്‍ ആണ് വധു. ഇന്ന് രാവിലെയായിരുന്നു വിവാഹം.

അനൂപ് മേനോന്റെ വീട്ടില്‍ വച്ച് രാവിലെ 7.30 നായിരുന്നു വിവാഹം എന്ന് അനൂപ് മേനോനാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. ഇരുവരുടെയും ഫോട്ടോയും അനൂപ് മേനോന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.

അഞ്ചുവര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. ഷേമയ്ക്ക് സിനിമാ രംഗവുമായി ബന്ധമില്ല. ടെലിവിഷന്‍ രംഗത്തുനിന്നാണ് അനൂപ് സിനിമയിലെത്തിയത്. ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അവതാരകനായിരുന്ന അനൂപ് പിന്നീട് സീരിയലുകളില്‍ സജീവമായി.

പത്ത് വര്‍ഷം മുമ്പ് സിനിമയിലെത്തിയ അനൂപ് നടന്‍, തിരക്കഥാ കൃത്ത് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. 2002ല്‍ പുറത്തിറങ്ങിയ “കാട്ടുചെമ്പക”മാണ് ആദ്യ ചിത്രം. “പകല്‍നക്ഷത്രങ്ങള്‍”, “കോക്ക്‌ടെയ്ല്‍”, “ബ്യൂട്ടിഫുള്‍”, “ട്രിവാന്‍ഡ്രം ലോഡ്ജ് “തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ അനൂപിന്റേതായിരുന്നു.

നേരത്തേ മലയാളത്തിലെ രണ്ട് പ്രമുഖ നടികളുടെ പേര് ചേര്‍ത്ത് അനൂപിനെക്കുറിച്ച് ഗോസിപ്പ് വന്നിരുന്നു. അഭിമുഖങ്ങളില്‍ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം താരം ഒഴിഞ്ഞു മാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more