| Wednesday, 12th February 2014, 4:10 pm

ജോണി നെല്ലൂരിന്റേത് ഇരട്ട വേഷം; ഫേസ് ബുക്കില്‍ ജോണി നെല്ലുരിനെതിരെ അനൂപ് ജേക്കബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി:  പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെതിരെ ഫേസ്ബുക്കിലൂടെ മന്ത്രി അനൂപ് ജേക്കബ്ബിന്റെ വിമര്‍ശനം.

റേഷന്‍കടക്കാരുടെ സമരപ്രഖ്യാപനത്തിനെതിരെയാണ് മന്ത്രിയുടെ പോസ്റ്റ്.

ഒരേസമയം പാര്‍ട്ടി ചെയര്‍മാനും റേഷന്‍ കടക്കാരുടെ നേതാവുമായിരിക്കുന്ന ജോണി നെല്ലൂരിന്റേത് ഇരട്ട വേഷമാണെന്ന് അനൂപ് ജേക്കബ്ബ് പറഞ്ഞു.

അദ്ദേഹത്തിന്റെ ഇരു സ്ഥാനത്തുമിരുന്നുള്ള സമീപനം നീതീകരിക്കാനാവില്ലെന്നും അനൂപ് ജേക്കബ്ബ് പറഞ്ഞു.

രണ്ട് പദവിയോടും നീതി ചെയ്യാന്‍ ജോണി നെല്ലൂരിനാകില്ല. അദ്ദേഹം ശരിയായ നിലപാടല്ല സ്വീകരിക്കുന്നത്. ഇത് പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.

റേഷന്‍കാര്‍ഡുകള്‍ പരിശോധിക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് സമരം. സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ വര്‍ധിപ്പിച്ച് നല്‍കിയിട്ടും റേഷന്‍കടക്കാര്‍ സമരത്തിനൊരുങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

എന്നാല്‍ വിഷയം സൈബര്‍ ലോകത്ത് ചര്‍ച്ചയായതോടെ അനൂപ് ജേക്കബ് പോസ്റ്റ് പിന്‍വലിച്ചു.

ഒരുമന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നമാണ് തന്നെ അലട്ടുന്നതെന്നും പ്രശ്‌ന പരിഹാരത്തിന് തനിക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും അനൂപ് ജേക്കബ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more