| Wednesday, 2nd September 2026, 2:00 pm

പത്ത് വോട്ട് കുറയുമെന്ന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അനീതിക്കെതിരെ നിശബ്ദത പാലിക്കുന്നു: കാന്തപുരം വിവാദത്തില്‍ ആനിരാജ

നിഷാന. വി.വി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനമവുമായി സി.പി.ഐ നേതാവ് ആനിരാജ. ചങ്കുറപ്പോടെ സ്ത്രീവിരുദ്ധ നിലപാട് തള്ളിക്കളയാന്‍ നേതാക്കള്‍ക്ക് ഭയമാണെന്നും ആനി രാജ പറഞ്ഞു.

‘പത്ത് വോട്ട് കുറയുമെന്ന ഭയത്തില്‍ അനീതിക്കെതിരെ നിശബ്ദത പാലിക്കുകയാണ്. അത് കൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരത്തിലുള്ള അനീതികള്‍ നടക്കുന്നത്,’ ആനിരാജ പറഞ്ഞു.

കാന്തപുരത്തിന്റെ പരാമര്‍ശം ചര്‍ച്ചയായിട്ടുണ്ടെന്നും ഇത് ശരിയായ കാര്യമല്ലെന്ന് സമൂഹത്തിന് ബോധ്യമുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം സമൂഹം ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ ഇതൊരു പൊതു വിഷയം എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സ്ത്രീകള്‍ പൊതു സമൂഹത്തില്‍ ഇടപെടരുതെന്നും അത് നാശമാണെന്നുമായിരുന്നു സമസ്ത നേതാവ് കാന്തപുരത്തിന്റെ പരാമര്‍ശം. സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മലബാറിന് പുറത്തുള്ള യു.ഡി.എഫ് നേതാക്കള്‍, മുഖ്യമന്ത്രിയടക്കം കാന്തപുരത്തെ തള്ളിയെങ്കിലും മലബാറിലെ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞത് മതവിധിയെന്നായിരുന്നു ലീഗ് നേതാവ് സാദിഖലി തങ്ങളുടെ പ്രതികരണം.

Content Highlight:Annie Raja on the Kanthapuram controversy: Political parties remain silent against injustice for fear of losing ten votes.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more