| Wednesday, 11th November 2026, 12:02 pm

അണ്ണാഹസാരെയുടെ സമരം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്ലാന്‍: സോണിയാ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: 2012ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരം ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി.

യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും സോണിയാഗാന്ധി പറഞ്ഞു. തന്റെ ഓര്‍മ്മകുറിപ്പായ ബിലോങ്ങിങ് എ ജേണി ഓഫ് ലൗവ് എന്ന പുസ്തകത്തിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.

സമരത്തില്‍ പങ്കെടുത്തവര്‍ തന്നെ പിന്നീട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. അണ്ണാ ഹസാരെ സമരം യു.പി.എ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും, തുടര്‍ന്ന് 2014-ല്‍ സര്‍ക്കാര്‍ ലോക്പാല്‍ നിയമം പാസാക്കിയെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ബി.ജെ.പി ഈ നിയമത്തെ അവഗണിക്കുകയാണ് ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.

അഴിമതി തടയാനായി 2014ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ അപ്രത്യക്ഷമായെന്നും വിമര്‍ശനമുണ്ട്. ‘2014ല്‍ ഞങ്ങള്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര തലത്തില്‍ ലോക്പാലിനും സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ക്കും അധികാരം നല്‍കി. എന്നാത ബിജെപിയുടെ കീഴില്‍ അത് അട്ടിമറിക്കപ്പെട്ടു. പല്ലില്ലാത്ത കടുവയായി തുടരുന്നു,’ സോണിയ പറഞ്ഞു.

രണ്ടാം യു.പി.എ കാലഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെതിരെ വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളും ആക്രമണങ്ങളും നടന്നിരുന്നുവെന്നും എന്ന അദ്ദേഹം അതിനെ ഏറെ അന്തേസോടെയാണ് നേരിട്ടതെന്നും സോണിയ ഗാന്ധി പുസ്തകത്തില്‍ അനുസ്മരിക്കുന്നു.

Content Highlight: Anna Hazare’s protest is a plan by the BJP and the RSS: Sonia Gandhi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more