സുശാന്ത് സിംഗ് രാജ്പുതിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കു നേരെ എഫ്.ഐ.ആര്‍ ചുമത്തിയതിനു പിന്നാലെ സുശാന്തിന്റെ ആദ്യ കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡെയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. ട്രൂത്ത് വിന്‍സ് എന്ന വാക്കു മാത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ എഴുതിയിരിക്കുന്നത്. മറ്റൊന്നും സൂചിപ്പിച്ചിട്ടില്ല.
പവിത്ര റിഷ്ത എന്ന ഹിറ്റ് ടെലിവിഷന്‍ സീരിയലില്‍ ഒരുമിച്ചഭിനയിക്കുമ്പോഴാണ് സുശാന്തും അങ്കിതയും തമ്മില്‍ പരിചയപ്പെടുന്നത്.
സുശാന്തിന്റെ മരണ ശേഷം അങ്കിത സുശാന്തിന്റെ പിതാവിനെ കാണുകയും ചെയ്തിരുന്നു.
സുശാന്തിന്റെ പിതാവാണ് റിയ ചക്രബര്‍ത്തിയുള്‍പ്പെടെ ആറു പേര്‍ക്കെതിരെ പരാതി നല്‍കിയത്. മകനെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ