| Saturday, 17th August 2013, 3:41 pm

അഞ്ചേരി ബേബി വധക്കേസ്: കുറ്റപത്രം വൈകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: അഞ്ചേരി ബേബി വധക്കേസിന്റെ കുറ്റപത്രം കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്.

സി.പി.ഐ.എം നേതാവ് എം.എം.മണി പ്രതിയായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. []

ആഗസ്ത് 20ന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കണ മെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഇനിയും നീളുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

2012 മെയ് 25 ന് മണക്കാട്ട് എം.എം മണി നടത്തിയ വിവാദ പ്രസംഗമാണ് മണിയെ അഞ്ചേരി ബേബി വധക്കേസിലെ പ്രതിയാക്കാനുണ്ടായ കാരണം.

രാഷ്ട്രീയ എതിരാളികളെ സി.പി.ഐ.എം കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. അഞ്ചേരി ബേബി വധവും അക്കൂട്ടത്തില്‍ പെടുമെന്്‌ന മണി പ്രസംഗിച്ചിരുന്നു.

തുടര്‍ന്ന് കൊലപാതകം, ഗൂഢാലോചന, ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിട്ടും രഹസ്യമാക്കിവെയ്ക്കല്‍ തുടങ്ങി ഏഴ് കുറ്റങ്ങള്‍ ചുമത്തി മണിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

1982 നവംബര്‍ 13ന് രാവിലെ 11ന് മെലേചെമ്മണ്ണാറിനു സമീപം വച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വെടിയേറ്റ് മരിച്ചത്.

We use cookies to give you the best possible experience. Learn more