| Tuesday, 6th October 2015, 11:09 am

അഞ്ജലി മേനോന്‍ വീണ്ടും പേനയെടുക്കുന്നു; ദുല്‍ഖര്‍ നായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് സംവിധായിക അഞ്ജലി മേനോന്‍ വീണ്ടും തിരക്കഥയെഴുതുന്നു. പ്രതാപ് പോത്തനാണ് അഞ്ജലിയുടെ തിരക്കഥയിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

മുമ്പ് ജയറാമിന്റെ മകന്‍ കാളിദാസനെയായിരുന്നു സിനിമയില്‍ പ്രധാനവേഷം ചെയ്യാനായി ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രതാപ് പോത്തനും ജയറാമും തമ്മിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കാളിദാസന്റെ അവസരം ഇല്ലാതാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിത്രത്തിന്റെ പേര്, മറ്റ് അഭിനേതാക്കള്‍ എന്നിവ തീരുമാനിച്ചിട്ടില്ല. എന്തായാലും സ്വയം സംവിധാനം ചെയ്തവയടക്കം അഞ്ജലി എഴുതിയ എല്ലാ തിരക്കഥകളും മികച്ച അനുഭവങ്ങളായിട്ടുള്ളതിനാല്‍ പ്രേക്ഷകര്‍ക്ക് ഇനിയുമേറെ പ്രതീക്ഷിക്കാം ഈ പ്രതിഭാധനയായ സ്ത്രീയില്‍ നിന്ന്.

Latest Stories

We use cookies to give you the best possible experience. Learn more