മഞ്ചാടിക്കുരുവിനും ഉസ്താദ് ഹോട്ടലിനും ശേഷം അഞ്ജലി മേനോന്‍ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. അടുത്ത വര്‍ഷം തുടക്കത്തോടെ പുതിയ തിരക്കഥ പൂര്‍ത്തിയാവുമെന്നാണ് ഈ യുവ സംവിധായിക പറയുന്നത്.[]
കുഞ്ഞിനെ നോക്കുന്നതിലും മറ്റും തിരക്കിലായതിനാലാണത്രേ പുതിയ തിരക്കഥയ്ക്ക് ഇത്രയും കാലതാമസമുണ്ടായത്. പുതിയ ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കുമെന്നും അഞ്ജലി മേനോന്‍ പറയുന്നു.
ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലചിത്രമേളയില്‍ അഞ്ജലിയുടെ മഞ്ചാടിക്കുരു പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു മഞ്ചാടിക്കുരുവിന്റെ പ്രദര്‍ശനം.
980 കളിലെ കേരളത്തിലെ സാമൂഹിക ജീവിതമാണ് മഞ്ചാടിക്കുരുവില്‍ പറയുന്നത്. സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് മികച്ച സംവിധായക, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
അഞ്ജലി യുടെ ഭര്‍ത്താവ് വിനോദ് മേനോന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ലിറ്റില്‍ ഫിലിംസാണ് മഞ്ചാടിക്കുരു നിര്‍മിച്ചത്.
നേരത്തേ ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിനെ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി അഞ്ജലി മേനോന്‍ വ്യക്തമാക്കിയിരുന്നു.
ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗമോ ചിത്രമാക്കാനാണ് അഞ്ജലി ആഗ്രഹിക്കുന്നത്.