മലയാളത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന നടിയാണ് അനിഷ്മ അനില്‍കുമാര്‍. ഓരോ ചിത്രത്തിലൂടെയും അഭിനയമികവ് തെളിയിക്കുന്ന അനിഷ്മ, പൂവന്‍ എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട്, ഐ.ആം കാതലന്‍, മരണമാസ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ സുരേഷ് രാജ്കുമാരി സംവിധാനം ചെയ്ത തമിഴ് ചിത്രം സിറൈയാണ് താരത്തിന് ബ്രേക്ക് ത്രൂവായത്. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കെന്‍ കരുണാസ് ചിത്രം യൂത്തിലും അനിഷ്മ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ തമിഴ് സിനിമകളില്‍ അഭിനയിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് താരം പറയുന്നു.
‘കുഞ്ഞിലേ ഒരുപാട് തമിഴ് സിനിമകള്‍ കാണുമായിരുന്നു. അച്ഛന്‍ കമല്‍ ഹാസന്‍ സാറിന്റെ വലിയ ആരാധനകനാണ്. ആദ്യത്തെ തമിഴ് പടം സിറൈ ചെയ്തപ്പോള്‍ തന്നെ എനിക്ക് അദ്ഭുതമായിരുന്നു. അതിനിടയില്‍ രണ്ടാമതും അവസരമെത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. തുടരെ തമിഴ് ചിത്രങ്ങള്‍ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ ഒരു പ്രോജക്ടുകൂടി ഏറ്റെടുത്തിട്ടുണ്ട്. ഷൂട്ട് തുടങ്ങിയിട്ടില്ല.
മലയാളത്തില്‍നിന്ന് നല്ല പ്രോജക്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. കുഞ്ഞിലേമുതല്‍ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ വീട്ടില്‍ നല്ല സപ്പോര്‍ട്ടായിരുന്നു. പക്ഷേ, അവര്‍ക്ക് സിനിമയെന്നാല്‍ പേടിയായിരുന്നു. നാട്ടുകാര്‍ എന്ത് പറയും എന്നൊക്കെയായിരുന്നു ചിന്ത അവസാനം അവര്‍ എന്റെ സന്തോഷം തന്നെ തെരഞ്ഞെടുത്തു. എന്റെ എല്ലാ സിനിമകളും അവര്‍ കാണും,’ അനിഷ്മ അനില്‍കുമാര്‍ പറയുന്നു.
തന്റെ അപ്പൂപ്പനും അമ്മൂമ്മയും മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് തിയേറ്ററില്‍ പോയി സിനിമ കണ്ടതെന്നും അത് താന്‍ അഭിനയിച്ചതുകൊണ്ടെന്നും നടി പറയുന്നു. തന്റ വളര്‍ച്ചയില്‍ തന്നെക്കാള്‍ കുടുതല്‍ സന്തോഷ അവര്‍ക്കാണെന്നും വീട്ടുകാരാണ് തന്റെ കരുത്തെന്നും അനിഷ്മ കൂട്ടിച്ചേര്‍ത്തു.
അനിഷ്മയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ യൂത്ത് എന്ന ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ 70 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയിിരുന്നു.
Content Highlight: Anishma Anilkumar said that he did not think he would be able to continue doing Tamil films