കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃഗബലി നടത്തിയെന്ന് ഡി.വൈ.എഫ്.ഐ. ചക്കരക്കല്‍, മുതുകുറ്റി പ്രദേശത്ത് മൃഗബലി നടത്തിയെന്ന് ആരോപിച്ച് ഡി.ഐ.എഫ്.ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി എസ്.പിക്ക് പരാതി നില്‍കി. ചക്കരക്കല്‍ പ്രദേശത്ത് കലാപ സമാന സംഘര്‍ഷങ്ങള്‍ അഴിച്ചുവിടാറുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് മൃഗബലി നടന്നതെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
ആടിനെ ഒറ്റവെട്ടിന് കൊല്ലുന്നതും അതിന്റെ ചോര ശരീരത്തില്‍ പുരട്ടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി മൃഗബലി നടത്തിയവര്‍ക്കെതിരെ പൊലിസ് നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കണ്ണൂര്‍ എസ്.പി, എസി.പി, ചക്കരക്കല്‍ സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആര്‍.എസ്.എസ് കൂടാളി മേഖലാ കാര്യവാഹക് അഭിലാഷ് മക്രേരിയുടെ നേതൃത്വത്തിലാണ് ആടിന്റെ തല അരിവാള്‍ കൊണ്ട് അറുത്ത് മൃഗബലി നടത്തിയതെന്നാണ് പറയുന്നത്. നിരോധിത ആയുധം എങ്ങനെ ഇവുടെ പക്കല്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാണ്.
മൃഗബലി നടത്തിയെന്ന് പറയുന്ന അഭിലാഷ് മിണ്ടാപ്രാണികളോട് ക്രൂരത വേണ്ടെന്ന് പോസ്റ്റിട്ടയാളാണ്. സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.
Content Highlight: Animal sacrifice led by RSS workers; DYFI files complaint with SP