സമീപകാലത്ത് വന്ന ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ ഒരു അണ്‍സങ് ഹീറോ ഉണ്ട്. സൗണ്ട് ഡിസൈനര്‍ അനില്‍ രാധാകൃഷ്ണന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഞാന്‍ പ്രകാശന്‍, പാച്ചുവും അത്ഭുതവിളക്കും, മകള്‍ തുടങ്ങിയ മലയാളചിത്രങ്ങള്‍ക്ക് പുറമെ ഹിന്ദിയിലും ഇരുപത്തഞ്ചോളം സിനിമകള്‍ക്കും ഇദ്ദേഹം ശബ്ദ രൂപകല്‍പന ചെയ്തിട്ടുണ്ട്.
അനില്‍ രാധാകൃഷ്ണന്‍ Photo: Facebook.com
ഒടുവില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുടെ സൗണ്ട് ഡിസൈനിങും അനില്‍ തന്നെയാണ്. ഇപ്പോള്‍ സിങ്ക് സൗണ്ടിനെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അനില്‍. സൗണ്ട് ഡിസൈനിങ്ങ് അഭിനേതാക്കളുടെ പ്രകടനത്തെ ഒരുപാട് മെച്ചപ്പെടുത്തുമെന്നും എന്നാലും പലര്‍ക്കും ഇപ്പോള്‍ സിങ്ക് സൗണ്ട് പേടിയാണെന്നും അനില്‍ പറയുന്നു.
‘പണ്ട് സിനിമകള്‍ ഭൂരിഭാഗവും നമ്മള്‍ ലൊക്കേഷനില്‍ ഷൂട്ട് ചെയ്തു കഴിഞ്ഞ് പിന്നെ അത് എഡിറ്റ് ചെയ്തു കഴിയുമ്പോള്‍ ഡബ്ബിങ് എന്ന് പറഞ്ഞ ഒരു പ്രോസസ് ഉണ്ട്. ആ പ്രോസസിലാണ് എല്ലാ അഭിനേതാക്കളും വന്ന് ഡയലോഗുകളടക്കം റെക്കോഡ് ചെയ്യുന്നത്. ഓട്ടോമാറ്റിക് ഡയലോഗ് റീപ്ലേസ്‌മെന്റ് എന്നാണ് അതിന്റെ ശരിക്കുള്ള പേര്.
എളുപ്പത്തിന് വേണ്ടി നമ്മള്‍ ഡബ്ബിങ് എന്നു പറയുന്നതാണ്. അതില്ലാതെ നമ്മള്‍ ലൊക്കേഷനില്‍ ഇവര്‍ അഭിനയിക്കുമ്പോള്‍ തന്നെ പറയുന്ന സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും റെക്കോഡ് ചെയ്യുന്നതാണ് സിങ്ക് സൗണ്ട്. ഈ രീതിയില്‍ റീപ്ലേസ്‌മെന്റ് ഇല്ല. സിങ്കൊണൈസ്ഡ് വിത്ത് ക്യാമറ എന്നതാണത്. ഐഡന്റിഫൈ ചെയ്യാന്‍ എളുപ്പത്തിന് ഉപയോഗിക്കുന്ന വാക്കാണ് സിങ്ക് സൗണ്ട്.
അതിനുശേഷമാണ് സൗണ്ട് ഡിസൈനും ഫെനല്‍ മിക്‌സിങ്ങുമൊക്കെ വരുന്നതെന്നും പലരും ഇപ്പോഴും ഈ സിങ്ക് സൗണ്ടിനെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നും അനില്‍ പറയുന്നു.
ഇതു കേട്ടാല്‍ തിയേറ്ററില്‍ ശരിയാവില്ല, ഇത് ചെയ്യാന്‍ ഒരുപാട് സമയം വേണം, സിനിമയുടെ ബജറ്റിനെ ബാധിക്കും തുടങ്ങി പേടിപ്പിക്കുന്ന പല കാര്യങ്ങളും ആളുകള്‍ പറയാറുണ്ടെന്നും എന്നാല്‍, സിങ്ക് സൗണ്ട് അഭിനേതാക്കളുടെ പ്രകടനത്തെ നന്നായി സഹായിക്കുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. റിയലിസ്റ്റിക്കായിട്ടുള്ള പ്രകടനത്തെ ഇത് ഒരുപാട് കോംപ്ലിമെന്റ്‌റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Anil Radhakrishnan talking about sync sound and its
benefits