| Saturday, 7th March 2026, 6:50 pm

ഫൈനലില്‍ ആദ്യ ഓവര്‍ അവന് നല്‍കണം; നിര്‍ദേശവുമായി അനില്‍ കുംബ്ലെ

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ജസ്പ്രീത് ബുംറയ്ക്ക് ആദ്യ ഓവര്‍ നല്‍കണമെന്ന് ഇതിഹാസ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഫിന്‍ അലനും ടിം സീഫേര്‍ട്ടും മികച്ച തുടക്കം ലഭിച്ചാല്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ബുംറ ആദ്യ ഓവര്‍ എറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബുംറയ്ക്ക് ആദ്യ ഓവര്‍ തന്നെ കൊടുക്കൂ, നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഓവറുകള്‍ സംരക്ഷിക്കുന്നതെന്തിനാണ്? ഫിന്‍ അലനും ടിം സീഫേര്‍ട്ടും നന്നായി തുടങ്ങിയാല്‍, ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് പോകും.

ജസ്പ്രീത് ബുംറ

അതിനാല്‍, ഇന്ത്യ അവരെ വേഗത്തില്‍ പുറത്താക്കേണ്ടത് പ്രധാനമാണ്. അര്‍ഷ്ദീപിനും ഹര്‍ദിക്കിനുമെതിരെ അവര്‍ക്ക് മികച്ച സ്‌കോറുണ്ട്, അതിനാല്‍ ബുംറ ന്യൂ ബോള്‍ എറിയണമെന്ന് ഞാന്‍ കരുതുന്നു,’ ഇ.എസ്.പി.എന്‍ ക്രിക്ക്ഇന്‍ഫോയില്‍ അനില്‍ കുംബ്ലെ പറഞ്ഞു.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനമായിരുന്നു സൂപ്പര്‍ താരം ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റെടുത്തിരുന്നു. 33 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 8.25 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഡെത്ത് ഓവറില്‍ യോര്‍ക്കറുകള്‍ വര്‍ഷിച്ച് റണ്‍ ഒഴുക്ക് തടയാന്‍ ബുംറയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് 24 ഓവറുകള്‍ ചെയ്ത താരം 10 വിക്കറ്റുകളാണ് നിലവില്‍ നേടിയത്. 6.63 എന്ന എക്കോണമിയിലാണ് ബുംറയുടെ ബൗളിങ്. ലോകത്തെ എക്കാലത്തെയും മികച്ച പേസറിലൊരാളാണ് ബുംറ. ലോകകപ്പ് ഫൈനലില്‍ ബുംറയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Content Highlight: Anil Kumble Talking About Indian Pacer Jasprit Bumrah
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more