തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ച് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര രംഗത്തെത്തി. തന്റെ ഫേസ്ബുക്കിലാണ് പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പ് അനില്‍ അക്കര രേഖപ്പെടുത്തിയത്.
ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല. രാജ്യസഭാ സീറ്റിന്റെ ഉള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും എന്നാണ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.
ഞങ്ങളുടെ നിലപാടുകള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, നിലപാടുകള്‍ ഇനിയും ആവശ്യമായ സമയങ്ങളില്‍ പറയുമെന്നും കുറിപ്പിലുണ്ട്.
കുറിപ്പിനെ അഭിനന്ദിച്ചു കൊണ്ടാണ് മിക്ക കമന്റുകളും. ധീരമായ നിലപാടുകള്‍ക്ക് ഒപ്പമാണ് തങ്ങളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന പ്രൊഫൈലുകള്‍ കമന്റ് ചെയ്യുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
https://www.facebook.com/anil.akkara/posts/1665122453606544