2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചക്കുന്നത്.
എന്നാല്‍ മലയാളികള്‍ അനിഘയെ ഏറ്റവും കൂടുതല്‍ അറിഞ്ഞു തുടങ്ങിയത് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷമാണ്. 2023ല്‍ ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയിലൂടെയാണ് അനിഘ ആദ്യമായി മലയാളത്തില്‍ നായികയായി എത്തിയത്.
ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ. ഇതിനിടയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര, അജിത്ത്, വിജയ് സേതുപതി തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിക്കാന്‍ സാധിച്ചു.
‘മലയാളത്തില്‍ മമ്മൂട്ടി സാറിന്റേയും ലാല്‍ സാറിന്റേയും പടങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ അജിത്ത് സാറിന്റെ കൂടെ രണ്ട് സിനിമകള്‍ ചെയ്തു. എന്നെ അറിന്താന്‍, വിശ്വാസം എന്നിവയായിരുന്നു ആ സിനിമകള്‍.
വിശ്വാസം വലിയ സംഭവമാകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. വിജയ് സേതുപതി സാറിന്റെ ഒപ്പം മാമനിതനില്‍ അഭിനയിച്ചു. നയന്‍താര ചേച്ചിയുടെ കൂടെ മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ സാധിച്ചു.
രമ്യാകൃഷ്ണ ചേച്ചിയുടെ ഒപ്പം ക്യൂന്‍ എന്ന വെബ് സീരീസില്‍ അഭിനയിച്ചു. തമിഴ് നമുക്ക് അറിയാത്ത ഭാഷയായത് കൊണ്ട് ആദ്യം കുറച്ച് പ്രശ്നമായിരുന്നു. എന്നാല്‍ എല്ലാവരുടേയും സപ്പോര്‍ട്ടാണ് എന്നെ കംഫര്‍ട്ടബിളാക്കിയത്,’ അനിഘ സുരേന്ദ്രന്‍ പറയുന്നു.
Content Highlight: Anikha Surendran Talks About Ajith And Her Other Movies