| Wednesday, 22nd February 2023, 11:40 am

വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാന്‍ നോക്കാറില്ല; ബൂമറാംഗ് വിവാദത്തില്‍ അനിഖ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബൂമറാംഗ് ചിത്രത്തിന്റെ പ്രൊമോഷന് വിളിച്ചപ്പോള്‍ നടി സംയുക്ത വരാന്‍ വിസമ്മതിച്ചു എന്ന നിര്‍മാതാവ് അജി മേടയിലിന്റെ ആരോപണത്തില്‍ പ്രതികരണവുമായി അനിഖ സുരേന്ദ്രന്‍. വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാന്‍ ഇതുവരെ നോക്കിയിട്ടില്ലെന്നാണ് അനിഖ പറഞ്ഞത്. ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബൂമറാംഗ് ചിത്രത്തോടനുബന്ധിച്ചുള്ള വിവാദത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ഏത് സിനിമ ആണെങ്കിലും ഞാന്‍ ഈക്വല്‍ എഫേര്‍ട്ടാണ് എടുക്കുന്നത്. കൊമേഴ്‌സ്യല്‍ പര്‍പ്പസിനാണെങ്കിലും വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാന്‍ ഇതുവരെ നോക്കിയിട്ടില്ല,’ അനിഖ പറഞ്ഞു.

വിഷയത്തില്‍ മഞ്ജു പിള്ളയും പ്രതികരിച്ചിരുന്നു. പ്രൊഡക്ഷന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും ചേര്‍ന്നുള്ള പരിശ്രമമാണ് സിനിമയെന്നും എല്ലാ സിനിമകളെയും ഒരുപോലെ കാണണമെന്നും മഞ്ജു പറഞ്ഞു.

‘എല്ലാവരും കഥാപാത്രങ്ങളെയാണ് തരുന്നത്. എല്ലാവരും കാശാണ് തരുന്നത്. നമ്മുടെ അന്നമാണ്. അപ്പോള്‍ എല്ലാം ഒരുപോലെ തന്നെയാണ്. മക്കളെ രണ്ടായിട്ട് കാണാന്‍ പറ്റില്ലല്ലോ. എല്ലാവരും ഒരേ എഫേര്‍ട്ടാണ് ഇടുന്നത്. പ്രൊഡക്ഷനില്‍ ചായ തരാന്‍ നില്‍ക്കുന്ന പയ്യന്‍ മുതല്‍ ഡയറക്ടറും പ്രൊഡ്യൂസറും വരെ ഒരേ എഫേര്‍ട്ടാണ് ഇടുന്നത്.

എല്ലാവരും അതില്‍ ഒരുപോലെ ഇന്‍വോള്‍വ്ഡാണ്. അങ്ങനെയേ സിനിമ ഉണ്ടാവുകയുള്ളൂ. ഞാന്‍ വലുത്, നീ ചെറുത്, നീ വലുത്, ഞാന്‍ ചെറുത് എന്നൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. പ്രൊഡക്ഷന്‍ ബോയ്, അസിസ്റ്റന്റ്‌സ്, മേക്കപ്പ്, ടച്ച് അപ്പ് അങ്ങനെ തുടങ്ങി ഒരാളില്ലെങ്കില്‍ നമുക്ക് ഒരു സിനിമ തീര്‍ക്കാന്‍ പറ്റില്ല. ഇവരെല്ലാം ചേരുന്നതാണ് സിനിമ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,’ മഞ്ജു പിള്ള പറഞ്ഞു.

സംയുക്ത പേരിലെ ജാതി വാല്‍ മുറിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് നടി പ്രൊമോഷന് വരാത്തതില്‍ ഷൈന്‍ രൂക്ഷമായി പ്രതികരിച്ചത്. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്, ഷൈന്‍ പറഞ്ഞു.

സംയുക്തയെ വിളിച്ച് പ്രൊമോഷനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും താന്‍ ഇനി മലയാള സിനിമ ചെയ്യുന്നില്ലെന്നാണ് സംയുക്ത പറഞ്ഞതെന്നുമാണ് നിര്‍മാതാവ് അജി മേടയില്‍ പറഞ്ഞത്. ഇപ്പോള്‍ ചെയ്യുന്ന സിനിമ 35 കോടിയുടേതാണെന്നും തനിക്ക് തന്റെ കരിയര്‍ നോക്കണമെന്നുമാണ് സംയുക്ത തന്നോട് പറഞ്ഞതെന്നും അജി മേടയില്‍ പറഞ്ഞു.

Content Highlight: anikha surendra reply related to samyuktha issue

Latest Stories

We use cookies to give you the best possible experience. Learn more