| Saturday, 10th November 2018, 3:34 pm

തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഞ്ച്ഗര്‍:തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

യുവതിയെ പറ്റി യുവാവ് മോശം പരാമര്‍ശം നടത്തിയെന്നും തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കായതെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ പറഞ്ഞു.


അറസ്റ്റ് ചെയ്യാനുള്ള വെല്ലുവിളിയൊക്കെ വികാരപ്രകടനമല്ലേ; കേസ് റദ്ദാക്കാന്‍ ഞാന്‍ ഹരജി നല്‍കും: എം.ടി രമേശിനെ തള്ളി ശ്രീധരന്‍പിള്ള


24 കാരിയായ കമലയെന്ന യുവതിയാണ് 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഇയാള്‍. രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയിന്‍മേല്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും തമ്മില്‍ വലിയ തര്‍ക്കം നടന്നെന്നും അതിന് പിന്നാലെയാണ് ആക്രമിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജനനേന്ദ്രയം മുറിക്കാന്‍ എടുത്ത ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നായിക് യുവതിയുടെ വസതിയില്‍ എത്തുകയും ചില കാര്യങ്ങള്‍ പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയുമായിരുന്നു.

തര്‍ക്കത്തിന് ശേഷവും താന്‍ യുവതിയുടെ വീട്ടില്‍ തന്നെയാണ് തങ്ങിയതെന്നും രാത്രിയില്‍ ഉറങ്ങുന്ന സമയത്താണ് യുവതി ആക്രമിച്ചതെന്നുമാണ് യുവാവ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇയാളെ ആദ്യം ഹരിചന്ദപൂര്‍ ആശുപത്രിയിലും ക്യോഞ്ച്ഗര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more