| Sunday, 6th July 2025, 12:41 pm

മെഡിക്കല്‍ അഴിമതിയില്‍ കുടുങ്ങി സ്വയം പ്രഖ്യാപിത ആള്‍ദൈവം മുതല്‍ യു.ജി.സി ചെയര്‍മാന്‍ വരെയുള്ള സംഘപരിവാര്‍ അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ എൻ.എം.സിയുടെ പരിശോധന എന്നാണെന്ന് ചോർത്തി നൽകി അട്ടിമറി നടത്തിയ മെഡിക്കൽ അഴിമതിയിൽ കുടുങ്ങി സംഘപരിവാര്‍ അനുകൂലികള്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഘപരിവാറുമായി ബന്ധമുള്ളവരുടെ പങ്ക് കണ്ടെത്തിയത്.

ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ കേസില് മുന് യു.ജി സി ചെയര്മാന് ഡി.പി സിങ്, സ്വയംപ്രഖ്യാപിത ആള്ദൈവവും റാവത്പുര ഇന്സ്റ്റിറ്റ്യൂട്ട് ചെയര്മാനുമായ രവിശങ്കര് മഹാരാജ്, ആരോഗ്യ മന്ത്രാലയം, നാഷണല് മെഡിക്കല് കമീഷന് (എന്.എം.സി) ഉദ്യോഗസ്ഥര്, ഇടനിലക്കാര്, സ്വകാര്യ മെഡിക്കല് കോളേജുകളുടെ പ്രതിനിധികള് ഉള്പ്പെടെ 34 പേരെയാണ് സി.ബി.ഐ പ്രതി ചേർത്തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല് വിദ്യാഭ്യാസ അഴിമതികളില് ഒന്നാണിതെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. റാവത്പുര ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസിന് അനുകൂലമായ പരിശോധന റിപ്പോര്ട്ടുകള് നല്കുന്നതിന് എന്.എം.സി ഡോക്ടര്മാര് കൈകൂലി വാങ്ങിയെന്നും സി.ബി.ഐ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര് രഹസ്യ ഫയലുകള് ചോര്ത്തിയെന്നടക്കമുള്ള ആരോപണണങ്ങളും ഇവര്ക്ക് മേലുണ്ട്.

2024 മുതല് മുംബൈ ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സസ് (ടിസ്സ്) ചാന്സലറായി പ്രവര്ത്തിക്കുന്ന ഡി.പി സിങ് 2018 മുതല് 2021 വരെ യു.ജി.സി ചെയര്മാനും അതിന് മുമ്പ് നാക് ഡയറക്ടറുമായിരുന്നു. ദേശീയ വിദ്യാഭ്യാസനയ രൂപികണസമിതി അംഗവുമായിരുന്നു. ഡി.പി. സിങ് ചാന്സലറായിരിക്കെയാണ് 2024 ഏപ്രിലില് ടിസ്സില്നിന്ന് ഗവേഷകനും എസ്.എഫ്.ഐ നേതാവുമായ രാമദാസിനെ കേന്ദ്രസര്ക്കാരിനെ വിമര്ശിച്ചതിന്റെ പേരില് സസ്‌പെന്ഡ് ചെയ്തത്.

സ്വയം പ്രഖ്യാപിത ആള്ദൈവം രവിശങ്കര് മഹാരാജ് സ്വന്തം സ്ഥാപനത്തിന് അംഗീകാരം ലഭിക്കാന് ഡി.പി സിങ്ങുമായി ബന്ധപ്പെട്ടിരുന്നു. ഇന്സ്റ്റിറ്റ്യൂട്ടിന് അനുകൂലമായ പരിശോധനാ റിപ്പോര്ട്ട് നല്കാന് 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മൂന്ന് എന്.എം.സി ഡോക്ടര്മാര് ഉള്പ്പെടെ എട്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

റാവത്പുര ഇന്സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ അതുല് കുമാര് തിവാരി, നിയമവിരുദ്ധമായി ഈ വിവരങ്ങള് നേടിയെടുക്കാന് മയൂര് റാവലിനെ ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്നു. റാവല് 2530 ലക്ഷം രൂപ ആവശ്യപ്പെടുകയും പരിശോധനാ തീയതിയും വിലയിരുത്തല്ക്കാരുടെ പേരുകളും പങ്കുവെക്കുകയും ചെയ്തതായി റിപ്പോര്ട്ടുണ്ട്.

പണം വാങ്ങി സ്വകാര്യ സ്ഥാപനങ്ങള്ക്ക് അനുകൂലമായി തീരുമാനങ്ങളെടുത്തു, രഹസ്യവിവരങ്ങള് അനധികൃതമായി പങ്കുവച്ചു, പരിശോധനകളില് കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐ കണ്ടെത്തിയത്. ഭാരതീയന്യായ സംഹിതയിലെ സെക്ഷന് 61(2), അഴിമതി നിരോധന നിയമത്തിലെ സെക്ഷന് 7, 8, 9, 10, 12 എന്നിവ പ്രകാരമാണ് സിബിഐ കേസെടുത്തത്.

Content Highlight: Sangh Parivar supporters, from self-proclaimed godman to UGC chairman, caught up in medical scam

We use cookies to give you the best possible experience. Learn more