| Thursday, 16th April 2026, 10:20 am

ഹാഷിറും ടീമും പറയുന്ന തമാശയൊന്നും കണക്റ്റ് ആകുമായിരുന്നില്ല; റീലിൽ കാണുന്ന പോലെയല്ല അവർക്ക് നല്ല ബുദ്ധിയാണ്: എയ്ഞ്ചൽ മരിയ

നന്ദന എം.സി

മലയാള സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി മുന്നേറുന്ന ചിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സംവിധായകൻ സവിൻ സ ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 150 കോടിയിലധികം കളക്ഷൻ നേടി ഇപ്പോഴും വിജയയാത്ര തുടരുകയാണ്.

വാഴ 2, Photo: IMDb

ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം യുവപ്രേക്ഷകരുടെ വലിയ പിന്തുണയാണ് സ്വന്തമാക്കിയത്. ഹാഷിറിനൊപ്പം അലൻ, അജിൻ, വിനായക് എന്നിവരും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. കൂടാതെ ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.

ചിത്രത്തിലെ നായികമാരും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് ഹാഷിറിന്റെ നായികയായി എത്തിയ എയ്ഞ്ചൽ മരിയ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഹാഷിറിനെയും ടീമിനെയും കുറിച്ച് എയ്ഞ്ചൽ മരിയ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

‘ഹാഷിറും ടീമും ഇവർ നാല് പേരും ഒരേ പോലെയാണ്. ഏറ്റവും കൂടുതൽ പെട്ടന്ന് സംസാരിക്കുന്നത് അലൻ ആയിരിക്കും, പക്ഷെ ക്യാരക്ടർ എല്ലാം നാലുപേരുടെയും ഒരുപോലെയാണ്. അവർ എല്ലാവർക്കും നല്ല ബുദ്ധിയാണ്. നമ്മൾ വിചാരിക്കും റീലിൽ ഒക്കെ കാണുന്ന പോലെയാണെന്ന്, എന്നാൽ അങ്ങനെയല്ല.

വാഴ 2, Photo: Hashir/ Facebook

ഇങ്ങനെ പറയാനുള്ള റീസൺ എന്താണെന്ന് വെച്ചാൽ അവർക്ക് അറിയാം എങ്ങനെ നിൽക്കണം, എങ്ങനെ ബിഹേവ് ചെയ്യണം എന്ന്. അവർക്ക് എല്ലാം അറിയാം, നമുക്ക് കുറെ കാര്യങ്ങൾ പറഞ്ഞു തരും. ‘നീ ഇങ്ങനെയൊക്കെ ചെയ്തോ, അതുപോലെ ചെയ്‌തോ’ എന്നെല്ലാം പറഞ്ഞു തരും.

ആദ്യം കണ്ടപ്പോൾ ഭയങ്കര സൈലന്റ് ആയിരുന്നു. സൈലന്റ് എന്ന് പറയാൻ പറ്റില്ല അവരുടേതായ ഒരു ലോകം, ആ ലോകത്തേക്ക് നമ്മൾ എത്തിയ പോലെയായിരുന്നു. ആദ്യം അവർ പറയുന്നത് നമുക്ക് മനസിലാകില്ല. എന്നാൽ കുറച്ച് കഴിഞ്ഞാൽ നമുക്ക് അത് കത്തും, നമുക്കും മനസിലായി തുടങ്ങും.

മനസിലാവില്ല എന്ന് ഞാൻ ഉദ്ദേശിച്ചത് അവർ പറയുന്ന ഓരോ കോഡ്, അവർ പറയുന്ന തമാശകൾ നമുക്ക് കണക്റ്റ് ആവില്ല. പക്ഷെ കണക്റ്റ് ആയി കഴിഞ്ഞാൽ പിന്നെ നല്ല രസമാണ്. ഞാനൊക്കെ രണ്ട് മണിക്കൂർ ഇരുന്ന് ചിരിച്ച് ചിരിച്ച് കരച്ചിൽ വന്നിട്ടുണ്ട്,’ എയ്ഞ്ചൽ മരിയ പറഞ്ഞു.

Content Highlight: Angel maria talk about hashir and team

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more