ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നടനെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്. പിന്നീട് മോഹന്‍ലാലിന്റെ ചിത്രം തുടരുമിലും സംഗീത് ചെറിയ വേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെയൊപ്പം തന്നെയുള്ള ഹൃദയപൂര്‍വ്വത്തില്‍ അദ്ദേഹം പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഇന്നാണ് ഹൃദയപൂര്‍വ്വം തിയേറ്റുകളില്‍ എത്തിയത്.
ഇപ്പോള്‍ പ്രേമലു സിനിമ തന്റെ കരിയറിനെ മാറ്റിമറിച്ചുവെന്ന് പറയുകയാണ് സംഗീത്. മാത്യുഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വേണ്ടപ്പെട്ടവരാണോ അല്ലാത്തവരാണോ എന്നറിയില്ല, ആദ്യം കുറച്ച് സിനിമയില്‍ അഭിനയിച്ചപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു പോയിരുന്നു. അപ്പോഴൊന്നും അഭിനയത്തെ സീരിസായി ഞാന്‍ എടുത്തിരുന്നില്ല. പ്രേമലുവാണ് ഭയങ്കരമായിട്ട് ഒരു ഷിഫ്റ്റ് കൊണ്ടുവന്നത്. ആ സിനിമക്ക് ശേഷമാണ് നമ്മുടെ പ്രൊഫഷനും പാഷനും തന്നെ ഒരു സെക്കന്റ് ഫേസിലേക്ക് പോയത്.
പ്രേമലു കണ്ടതിന് ശേഷം സത്യന്‍ സാര്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു പടത്തിലേറ്റവും ഇഷ്ടപ്പെട്ടത് എന്റെ കഥാപാത്രമാണ് എന്ന്. അപ്പോള്‍ നല്ല സന്തോഷമായിരുന്നു. അന്ന് ഫാസില്‍ സാര്‍ വിളിച്ചു. ഇങ്ങനെ കുറേ പേര്‍ വിളിച്ചു. എല്ലാം ഒറ്റ ദിവസം കൊണ്ട് മാറിയ പോലെയായായിരുന്നു പ്രേമലുവിന്റെ വരവ്. ഇതെല്ലാം സംഭവിച്ച കഴിഞ്ഞിട്് അഖിലേട്ടനും സത്യേട്ടനുമാണ് സത്യന്‍ സാറിന്റെ സിനിമയില്‍ ഞാന്‍ ഉണ്ടെന്ന് പറഞ്ഞത്
സാര്‍ എഴുതികൊണ്ടിരിക്കുമ്പോഴും പറയുന്നത് അമല്‍ ഡേവിസ് അവിടെ നിന്ന് വന്ന് ഒരു പരിപാട് ചെയ്ത തിരിച്ചുപോകുമെന്നാണ്. അങ്ങനെ ഞാന്‍ സിനിമയിലുണ്ടെന്ന് പറഞ്ഞു. ബ്രൊമാന്‍സിന്റെ ഷൂട്ടിന്റെ സമയത്താണ് എന്റേത് സിനിമയില്‍ ഒരു ഫുള്‍ ലെങ്ത് കഥാപാത്രമായെന്ന് പറയുന്നത്. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ജീവിതത്തില്‍ സംഭവിച്ചത്,’സംഗീത് പ്രതാപ് പറയുന്നു.
Content Highlight: Sangeeth paratheep says that the movie Premalu changed his career and the phone calls after premalu