നടന്‍, പോസ്റ്റര്‍ ഡിസൈനര്‍ എന്നീ മേഖലകളില്‍ ഇന്ന് മലയാള സിനിമയില്‍ ശ്രദ്ധേയനാണ് അനീഷ് ഗോപാല്‍. സെക്കന്‍ ഷോ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ അനീഷിന്റെ യെല്ലോ ടൂത്ത് എന്ന പോസ്റ്റര്‍
ഡിസൈനിങ് സംരംഭം ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്.
അടുത്തിടെ വന്ന എക്കോ, രേഖാചിത്രം, പൊന്മാന്‍ എന്നീ സിനിമകളുടെയും പോസ്റ്റര്‍ ഡിസൈനിങ്ങ് യെല്ലോ ടൂത്തിന്റെയാണ്. ഇപ്പോള്‍ യെല്ലോ ടൂത്ത് എന്ന പേരിനെ കുറിച്ചും തന്റെ സിനിമാ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് അനീഷ് ഗോപാല്‍.
‘കൊളോണിയ, ജിസന്‍ പോള്‍, ഓള്‍ഡ് മങ്ക്‌സ് തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രധാന ഡിസൈനറുമാര്‍. അവരെല്ലാം സ്വന്തം പേരുകളാണ് പോസ്റ്റര്‍ ഡിസൈനിങ് കമ്പനിക്ക് സ്വീകരിച്ചിരുന്നത്. എന്റെയുള്ളില്‍ ഞാനൊരു നടനായി അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. ഫണ്‍ ആയ പേരുകള്‍ അന്വേഷിക്കുകയായിരുന്നു.
‘കല്‍ക്കി’ സിനിമ എഴുതിയ പ്രവീണ്‍ പ്രഭാരവു മായി സംസാരിക്കുന്നതിനിടയിലാണ് യെല്ലോടൂത്ത് എന്ന പേര് കിട്ടുന്നത്. സെക്കന്‍ഡ് ഷോയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ യെല്ലോ ടൂത്ത് എന്ന് നല്‍കി. സെക്കന്‍ഡ് ഷോയിലൂടെ ഞാന്‍ അഭിനേതാവും പോസ്റ്റര്‍ ഡിസൈനറുമായി.
പിന്നീട് കുറെ സിനിമകള്‍ വന്നു. എങ്കിലും ഓരോ സിനിമകള്‍ക്ക് ഇടയിലും അഞ്ചും ആറും മാസം ഇടവേളകളുണ്ടായിരുന്നു,’ അനീഷ് ഗോപാല്‍ പറയുന്നു.
സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഡിസൈനിങ്ങിലേക്ക് മുന്നിട്ടിറങ്ങിയെന്നും കൊവിഡ് തങ്ങളെ വലിയ രീതിയില്‍ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
എങ്കിലും വളരെയധികം കഷ്ടപ്പെട്ട്, പ്രതിഫലം നോക്കാതെ ജോലി ചെയ്തുവെന്നും ഒപ്പമുള്ള സഹപ്രവര്‍ത്തകരും ആത്മാര്‍ഥമായി ജോലി ചെയ്ത് യെല്ലോടുത്തിന്റെ വളര്‍ച്ചയ്ക്കായി പിന്തുണച്ചുവെന്നും അനീഷ് ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തുടരും, ഉള്ളൊഴുക്ക്, ഹൃദയപൂര്‍വ്വം, 2018, മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നിങ്ങനെ ഇതുവരെ നാന്നൂറിലധികം സിനിമകള്‍ക്ക് പോസ്റ്ററുകള്‍ ചെയ്തുവന്നെും അദ്ദേഹം പറഞ്ഞു.
Content Highlight: Aneesh gopal about his poster design career