| Friday, 18th October 2019, 6:16 pm

സൗബിന്റെ നായികയായി കെന്റി സിര്‍ഡോ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ചിത്രത്തിലെ ഫസ്റ്റ് ലുക്കും ടീസറും ഇതിനോടകം വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ സര്‍പ്രൈസ് താരം കെന്റി സിര്‍ഡോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

സൗബിന്‍ ഷാഹിറിന്റെ നായികയായാണ് കെന്റി സിനിമയിലെത്തുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.

ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രം നവംബര്‍ 8 ന് തിയേറ്ററില്‍ എത്തും.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more