| Friday, 8th April 2016, 12:07 pm

വിധിയെഴുതും മുന്‍പേ വിരല്‍ത്തുമ്പിലറിയൂ; തെരെഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ്ണ വിവരങ്ങളുമായി ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെരെഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ വിവരങ്ങളിലേക്ക് ഇനി ഒരു ക്ലിക്കിന്റെ ദൂരം മാത്രം. തെരെഞ്ഞെടുപ്പുകളുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. “ഇലക്ഷന്‍ നൗ”എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനില്‍ തെരെഞ്ഞെടുപ്പ് വാര്‍ത്തകള്‍, 1957ലെ ആദ്യ തെരെഞ്ഞെടുപ്പിന്റെ മുതല്‍ 2011ലെ തെരെഞ്ഞെടുപ്പിന്റെ വരെ വിവരങ്ങള്‍, കക്ഷി, പാര്‍ട്ടി, മണ്ഡലങ്ങള്‍ തിരിച്ചുള്ള തത്സമയ തെരെഞ്ഞെടുപ്പ് ഫലം, തെരെഞ്ഞെടുപ്പ് ചരിത്രം എന്നിവ ലഭ്യമാകും.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും, ബൂത്ത് കണ്ടെത്താനും, പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. പുതിയ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടന പത്രികയും സത്യവാങ്മൂലവും, കാര്യ പരിപാടികളും മറ്റ് വിവരങ്ങളും ഈ അപ്പിലൂടെ ജനങ്ങളെ അറിയിക്കാനും തത്സമയം ജനങ്ങളുമായി സംവദിക്കാനും ഈ ആപ്ലിക്കേഷന്‍ സംവിധാനമൊരുക്കുന്നു.

തെരെഞ്ഞെടുപ്പിനെക്കുറിച്ചറിയാന്‍ പലയിടങ്ങളിലായി ചിതറി കിടക്കുന്ന വിവരങ്ങളെ ഒരു കുടക്കീഴിലേക്ക് എങ്ങിനെ ഒരുമിപ്പിക്കാം എന്നതായിരുന്നു ഇലക്ഷന്‍ നൗവിന് പിന്നിലെ ആശയം. ആസിഫ്, സംഗീത, സുഹൈല്‍, ശ്രീജിത്ത്, നിജേഷ്, രാഹുല്‍, ജോസഫ് എന്നിവരാണ് ഈ അപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്‍ഫിഞ്ച് സോഫ്റ്റ്‌വെയര്‍ എന്ന കമ്പനിയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. അയ്യായിരത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more