വെട്രിമാരന്‍ സംവിധാനം ചെയ്യാനിരുന്ന ദേശീയ നെടുമാഞ്ചാലൈ സിനിമയില്‍ തന്നെ നായികയായി ആലോചിച്ചിരുന്നുവെന്ന് നടി ആന്‍ഡ്രിയ ജെര്‍മിയ. കഥ കേള്‍ക്കാനെത്തിയപ്പോള്‍ വെട്രിരാമന്റെ പുകവലി കാരണം താന്‍ അവിടെ നിന്ന് ഇറങ്ങി പോകാന്‍ തുടങ്ങിയെന്നും ആന്‍ഡ്രിയ പറഞ്ഞു. മാസ്‌ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമേഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.
നടക്കാതെ പോയ സിനിമയെ കുറിച്ച് വെട്രിമാരനും ജി.വി പ്രകാശ് കുമാറും സംസാരിക്കവെയാണ് ആന്‍ഡ്രിയ ഈ കാര്യം പറഞ്ഞത്.
‘ആ സമയം എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു താത്പര്യവുമില്ലായിരുന്നു. ധനുഷ് പറഞ്ഞത് കൊണ്ടാണ് ഞാന്‍ പോയത്. ഞാന്‍ കഥ കേള്‍ക്കാന്‍ വേണ്ടി സെറ്റിലെത്തിയപ്പോള്‍ ഒരാള്‍ അവിടെയിരുന്നു തുടരെ തുടരെ സിഗരറ്റ് വലിക്കുന്നു. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണൊക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് കഴിയുന്നതിന് മുമ്പേ ഞാന്‍ പറഞ്ഞു, എനിക്ക് പോകമണമെന്ന്. എനിക്കത്രക്ക് പറ്റുന്നില്ലായിരുന്നു,’ ആന്‍ഡ്രിയ പറയുന്നു.
വന്‍താരനിരയെ അണിനിരത്തി വെട്രിമാരന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ദേശീയ നെടുഞ്ചാലലൈ. പൊല്ലാതവന്‍ എന്ന സിനിമക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കാനിരുന്ന സിനിമ കൂടിയാണിത്. പിന്നീട് ചിത്രീകരണം നിലക്കുകയായിരുന്നു. ആന്‍ഡ്രിയ പിന്നീട് വെട്രിമാരന്റെ വട ചെന്നൈ എന്ന സിനിമയില്‍ പ്രധാനവേഷത്തിലെത്തി.
അതേസമയം ആന്‍ഡ്രിയയും കവിനും പ്രധാനവേഷത്തിലത്തെുന്നു മാസ്‌ക നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തുക. വികര്‍ണ്ണന്‍ അശോക് സംവിധാനം ചെയ്യുന്ന സിനിമ അവതരിപ്പിക്കുന്നത് വെട്രിമാരനാണ്. ജി.വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Content highlight: Andriya says she was about to leave the set because of Vetrimaaran’s smoking in deshiya nedumanjale movie set